Home Entertainment Celebrities

നിങ്ങൾ വലിച്ചിഴക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതമാണ്; ലക്ഷ്മി മേനോനുമായുള്ള വിവാഹത്തെ കുറിച്ച് വിശാൽ

191

പ്രായം നാല്പത്തിയഞ്ച് ആയെങ്കിലും ഇപ്പോഴും ക്രോണിക് ബാച്ചിലറായി മുന്നോട്ട് പോകുന്ന നടനാണ് തമിഴ് നടൻ വിശാൽ. 2019 ൽ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിലെത്താതെ ആ ബന്ധം വേർപ്പിരിഞ്ഞു. അതിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ നിന്ന് താരത്തിന്റെ പേര് മാറിയിട്ടില്ല എന്ന് വേണം പറയാൻ.

ഇപ്പോഴിതാ നടി ലക്ഷ്മി മേനോനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്ന പേരിലുള്ള വാർത്തകൾക്ക് കൃത്യമായി മറുപടി നല്കിയിരിക്കുകയാണ് താരം. ട്വിറ്ററിലാണ് താരം തന്റെ മറുപടി പങ്ക് വെച്ചിരിക്കുന്നത്. ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടിയുടെ പേര് ഈ പ്രചരണങ്ങളിൽ ഉൾപ്പെട്ടതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് താരം പറഞ്ഞത്.

Advertisements

Also Read
ഇങ്ങനെ ചെയ്ത് മരണത്തെ വിളിച്ച് വരുത്തല്ലേ; ദയവ് ചെയ്ത് പിന്മാറു; സ്‌നേഹക്ക് ആരാധകരുടെ ശാസനകൾ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും ഞാൻ പ്രതികരിക്കാറില്ല. അതിലൊന്നും ഒരുകാര്യവുമില്ല എന്നുതോന്നിയതിനാലാണത്. എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിനാൽ ഇതെല്ലാം പൂർണ്ണമായും നിഷേധിക്കുന്നു. ഇതൊന്നും സത്യമല്ലെന്നും അടിസ്ഥാനരഹിതവുമാണ്.

എന്റെ പ്രതികരണത്തിന് പിന്നിലെ കാരണം അതിൽ ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടി ഉൾപ്പെടുന്നു എന്നത് മാത്രമാണ്. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. വർഷം, തീയതി, സമയം, ഭാവിയിൽ ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നിവ ഡീകോഡ് ചെയ്യാൻ ഇത് ഒരു ബർമുഡ ട്രയാംഗിളല്ല.

Also Read
രജനിയേക്കാൾ ഒരുപിടി മുന്നിലാണ് ജയിലറിൽ വിനായകൻ; അഭിനയിക്കാൻ അറിയാവുന്നവരെ അമ്മയിൽ അംഗമാക്കാൻ ഇടവേള ബാബുവിന് കഴിയില്ലെന്ന് ട്രോളോട് ട്രോൾ

സമയമാകുമ്‌ബോൾ എന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ”, വിശാൽ എഴുതി. അതേസമയം മലയാള സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് തമിഴിൽ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ, കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം എന്നിവയാണ് ലക്ഷ്മി അഭിനയിച്ച പ്രധാന സിനിമകൾ. മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Advertisement