ഇങ്ങനെ ചെയ്ത് മരണത്തെ വിളിച്ച് വരുത്തല്ലേ; ദയവ് ചെയ്ത് പിന്മാറു; സ്‌നേഹക്ക് ആരാധകരുടെ ശാസനകൾ

11039

ചെറുപ്രായത്തിൽ വിടപറയുന്ന ആളുകളുടെ എണ്ണം കൂടിവരുന്ന അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. കന്നഡ സിനിമയുടെ കാര്യം എടുക്കുകയാണെങ്കിൽ, പുനീത് രാജ്കുമാറും, ചിരഞ്ജീവി സർജ്ജയും, സ്പന്ദനയുമെല്ലാം ഉദ്ദാഹരണങ്ങളായി നിലനില്ക്കുന്നുണ്ട്. കഠിനമായ ഡയറ്റും, വർക്ക് ഔട്ടുമാണ് താരങ്ങളുടെ മരണത്തിന് കാരണമായത് എന്നായിരുന്നു അതിന് ശേഷം വന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ തെന്നിന്ത്യൻ താരം സ്‌നേഹക്ക് സ്‌നേഹത്തോടെയുള്ള ശാസനകൾ നല്കുകയാണ് ആരാധകർ. സ്‌നേഹ പങ്ക് വെച്ച വർക്ക് വീഡിയോയാണ് ആരാധകരുടെ ചർച്ചാ വിഷയം. കഠിനമായി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സ്‌നേഹ പങ്കുവെച്ചത്. ഇതോടെ നിരവധി പേർ കമന്റുകളുമായി എത്തി. കഠിനമായ വർക്ക് ഔട്ടുകൾ ഹൃദയാഘാതത്തിന് വഴിവെക്കുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്ത് ജീവൻ അപകടത്തിലാക്കല്ലേ, ദയവായി പിൻമാറൂയെന്നാണ് കമന്റുകൾ.

Advertisements

Also Read
രജനിയേക്കാൾ ഒരുപിടി മുന്നിലാണ് ജയിലറിൽ വിനായകൻ; അഭിനയിക്കാൻ അറിയാവുന്നവരെ അമ്മയിൽ അംഗമാക്കാൻ ഇടവേള ബാബുവിന് കഴിയില്ലെന്ന് ട്രോളോട് ട്രോൾ

ഈയടുത്താണ് കന്നഡ നടി സ്പന്ദന വിടപറഞ്ഞതെന്നും, കഠിനമായ കീറ്റോ ഡയറ്റും വ്യായാമങ്ങളുമാണ് താരം ചെയ്തിരുന്നതെന്നും, മൂന്ന് മാസം കൊണ്ട് പെട്ടെന്ന് തടി കുറച്ചത് ഹൃദയാഘാതത്തിന് കാരണമായെന്നുമാണ് ആരാധകർ സ്‌നേഹക്ക് ചൂണ്ടി കാണിച്ച് കൊടുക്കുന്നത്. ബാംങ്കോക്കിൽ വിനോദ യാത്രയ്ക്ക് പോയിരിക്കെയാണ് സ്പന്ദനയ്ക്ക് ഹൃദയാഘാതം വന്നത്. കസിൻസിനൊപ്പം ഷോപ്പിംഗിന് പോയി തിരിച്ച് മുറിയിലെത്തിയപ്പോൾ തല കറങ്ങി വീഴുകയായിരുന്നു.

അതേസമയം 2000ത്തിലാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇങ്ങനെയൊരു നിലാപക്ഷി എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും, തെലുങ്കിലേക്കും താരം ചേക്കേറി. തമിഴിൽ എന്നവളെ എന്ന സിനിമയിലൂടെയാണ് സ്‌നേഹ എത്തുന്നത്. മലയാളത്തിൽ ക്രിസ്റ്റഫർ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം സ്‌നേഹ അഭിനയിച്ചിരുന്നു.

Also Read
ബീഫ്, മുസ്ലീം കല്യാണം വിഷയങ്ങളിൽ എനിക്ക് കൃത്യമായ അഭിപ്രായം ഉണ്ട്; അത് മാധ്യമങ്ങൾ ചർച്ച ചെയ്യാനായി ഞാൻ എല്ലായിടത്തും പോയി പറയില്ല:നിഖില വിമൽ

തമിഴിലെ തന്നെ താരങ്ങളിൽ ഒരാളായ പ്രസന്നയെയാണ് സ്‌നേഹ വിവാഹം കഴിച്ചത്. 2012 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. 2009 ഒന്നിച്ചഭിനയിച്ച അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമക്കിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും സ്‌നേഹ ഇന്ന് പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ അഭിനയ രംഗത്ത് താരം പഴയത് പോലെ സജീവമല്ല. അതേസമയം ടെലിവിഷൻ ഷോകളിൽ നടി സാന്നിധ്യം അറിയിക്കുന്നുണ്ട്

Advertisement