എനിക്ക് ക്രൂരമായ വില്ലത്തിയാവണം, അങ്ങനെ ഒരു കഥാപാത്രം കിട്ടിയാല്‍ കൊള്ളാം, ഉര്‍വശി പറയുന്നു

41

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ദുല്‍ഖര്‍ കൊത്തയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു, അതുകണ്ടപ്പോള്‍ ഫീലായി, ഞാനും അതിനനുസരിച്ച് സഹകരിച്ച് നിന്നു, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

നടന്‍ മനോജ് കെ ജയനായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവരും വിവാഹ മോചനം നേടുകയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടക്കുകയും ചെയ്തിരുന്നു. ഉര്‍വശി ശിവപ്രസാദിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട് ഉര്‍വശിക്ക്.

ഇന്നും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ ക്രൂരമായ ഒരു വില്ലത്തിയായി അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് താരം. താന്‍ ഇതുവരെ താന്‍ കുടുംബത്തില്‍ വഴക്കൊക്കെയുണ്ടാക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ഉര്‍വശി ഒരു അഭിമുഖത്തില്‍ പറയുന്നു.

Also Read: അദ്ദേഹത്തിന്റെ രീത് എന്നിലെ ഈഗോ പുറത്ത് കൊണ്ട് വന്നു; പക്ഷേ അദ്ദേഹം കൊറിയഗ്രാഫി ചെയ്ത ആ പാട്ട് വൻ ഹിറ്റായിരുന്നു; മനസ്സ് തുറന്ന് മധുബാല

തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. വില്ലന്‍ കഥാപാത്രങ്ങള്‍ക്കാണ് എപ്പോഴും ഒരു കോണ്‍സെപ്റ്റുണ്ട്. നായകനെ ഇടിക്കാന്‍ പാകത്തിലുള്ള ഒരാളായിരിക്കും. വില്ലന്‍ കഥാപാത്രങ്ങളിലേക്ക് എപ്പോഴും പുരുഷന്മാരാണ് എത്തുന്നതെന്നും ക്രൂരത കാണിക്കുന്ന വില്ലത്തിയാവാന്‍ ഒരു സ്ത്രീക്ക് കഴിയില്ലെന്നാണ് പലരും കരുതുന്നതെന്നും ഉര്‍വശി പറയുന്നു.

Advertisement