അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ, ജയിലര്‍ വിശേഷം പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മറുപടി ഇങ്ങനെ, അഖില്‍ മാരാര്‍ പറയുന്നു

669

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Also Read: ദുല്‍ഖര്‍ കൊത്തയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു, അതുകണ്ടപ്പോള്‍ ഫീലായി, ഞാനും അതിനനുസരിച്ച് സഹകരിച്ച് നിന്നു, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

ബിഗ് ബോസ് ഷോയ്ക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഖില്‍. അഖിലിന്റെ പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ ജയിലര്‍ എന്ന ഹിറ്റ് ചിത്രം കണ്ടതിനെ കുറിച്ചും മോഹന്‍ലാലിന് മെസ്സേജ് അയച്ചതിനെ കുറിച്ചും അതിന് ലഭിച്ച മറിപടിയെ കുറിച്ചും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ് അഖില്‍.

തനിക്ക് ബിഗ് ബോസില്‍ കപ്പ് കിട്ടിയതിനേക്കാള്‍ സന്തോഷമായിരുന്നു ലാലേട്ടനെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞപ്പോഴെന്നും തനിക്ക് വിഷുവിന് കൈനീട്ടം തന്നത് ലാലേട്ടനായിരുന്നുവെന്നും അ്‌ദ്ദേഹത്തിന് പായസം വെച്ച് നല്‍കാനും തനിക്ക് കഴിഞ്ഞുവെന്നും അഖില്‍ കുറിച്ചു.

Also Read: അമ്മ അഭിനയിക്കുന്നത് കാണാന്‍ ഒത്തിരി ഇഷ്ടം, പക്ഷേ അമ്മയുടെ വിധി അങ്ങനെയായിപ്പോയി, ലിസിയെ കുറിച്ച് മനസ്സ്തുറന്ന് കല്യാണി പ്രിയദര്‍ശന്‍

താന്‍ അത്രത്തോളം സ്‌നേഹിച്ച മനുഷ്യനാണ്. ശരിക്കും അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭയാണെന്നും ജയിലറില്‍ അദ്ദേഹം അതിഗംഭീരമാക്കി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ചിത്രത്തിന്റെ വിശേഷം നേരിട്ട് പറയാനും അതിന്റെ മറുപടി ലഭിക്കാനും കഴിയുമ്പോള്‍ മനസ്സിന്റെ ആനന്ദം അനിര്‍വചനീയമാണെന്നും ലവ് യു ലാലാട്ടാ എന്നുമായിരുന്നു അഖില്‍ കുറിച്ചത്.

Advertisement