ജവാനില്‍ അഭിനയിക്കുമ്പോള്‍ നയന്‍താരയോട് പ്രണയം തോന്നി, ആരാധകരുടെ ചോദ്യത്തിന് മനസ്സുതുറന്ന് മറുപടിയുമായി ഷാരൂഖ് ഖാന്‍

151

ലക്ഷക്കണക്കിന് ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് ഷാറൂഖ് ഖാന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജവാന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആവേശത്തിലാണ് ആരാധകരൊന്നടങ്കം.

Advertisements

ഇപ്പോഴിതാ ആരാധകരുമായി ചോദ്യോത്തരം നടത്തിയിരിക്കുകയാണ് ട്വിറ്ററിലൂടെ താരം. ആരാധകരുടെ കൗതുകത്തോടെയുള്ള ഓരോ ചോദ്യങ്ങള്‍ക്കും വളരെ രസകരമായിട്ടായിരുന്നു ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്.

Also Read:ദുല്‍ഖര്‍ കൊത്തയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു, അതുകണ്ടപ്പോള്‍ ഫീലായി, ഞാനും അതിനനുസരിച്ച് സഹകരിച്ച് നിന്നു, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചും ആരാധകര്‍ ഷാരൂഖ് ഖാനോട് ചോദിച്ചിരുന്നു. ഇതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

മിണ്ടാതിരിക്കൂ, രണ്ട് കുട്ടികളുടെ അമ്മയാണവര്‍ എന്നായിരുന്നു നയന്‍താരയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി. താരം ചിരിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ജവാനില്‍ ഷാരൂഖിന്റെ റൊമാന്റിക് സൈഡ് കാണാനാവുമോ എന്ന് മറ്റൊരു ആരാധിക ചോദിച്ചു.

Also Read: അദ്ദേഹത്തിന്റെ രീത് എന്നിലെ ഈഗോ പുറത്ത് കൊണ്ട് വന്നു; പക്ഷേ അദ്ദേഹം കൊറിയഗ്രാഫി ചെയ്ത ആ പാട്ട് വൻ ഹിറ്റായിരുന്നു; മനസ്സ് തുറന്ന് മധുബാല

തന്റെ ഫ്രണ്ട് സൈഡും ബാക്ക് സൈഡും അങ്ങനെ എല്ലാ സൈഡുകളും ചിത്രത്തില്‍ കാണാനാവും എന്നായിരുന്നു ഈ ചോദ്യത്തിന് രസകരമായി ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി. പ്രമുഖ സംവിധായകന്‍ ആറ്റ്‌ലിയാണ് ജവാന്‍ സംവിധാനം ചെയ്യുന്നത്.

Advertisement