‘കാതല്‍’ പൂര്‍ത്തിയായി; സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

138

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. മലയാളത്തിലെ താരരാജാവ് മമ്മൂട്ടി നായകനാവുന്ന കാതല്‍ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം.

ജയറാം നായകനായി എത്തിയ ‘സീതാകല്യാണം’ എന്ന ചിത്രത്തിന് ശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രവുമാണ് കാതല്‍. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Advertisements

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. നേരത്തെ തമിഴ് സൂപ്പര്‍ താരം സൂര്യ കാതലിന്റെ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമാ ഷൂട്ടിങ് പൂര്‍ത്തിയായ കാര്യം മമ്മൂട്ടി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ- തന്റെ ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേ; ഞാന്‍ നാല് സിനിമ ഇതിനിടയ്ക്ക് അഭിനയിച്ചു; അന്ന് ഭാവന പരിഹസിച്ചതിനെ കുറിച്ച് നരേന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, കലാസംവിധാനം ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു.

ALSO READ-അമ്മയായത് നിനക്ക് പൂര്‍ണത നല്‍കി; കുഞ്ഞുങ്ങള്‍ ഉമ്മ വെയ്ക്കുന്നത് കാരണം നിനക്ക് ഇപ്പോള്‍ മേയ്ക്കപ്പ് പോലും വേണ്ട; നയന്‍സിന് വ്യത്യസ്തമായ ആശംസകളുമായി വിഘ്‌നേഷ്

ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

Advertisement