മുന്‍പൊക്കെ സുരേഷ് ഗോപി എന്ന് കേട്ടാല്‍ ബഹുമാനമായിരുന്നു; ഇപ്പോള്‍ ചിരിയാണ് വരുന്നത്: പരിഹാസിച്ച് എം സ്വരാജ്

4829

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടന്‍ മാത്രമല്ല, രാഷ്ട്രീയപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയും കൂടിയാണ്.

സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്. അതേസമയം, ബിജെപിയുടെ നേതാവ് ആണ് എന്നതിനാല്‍ താര്തതിന് വിമര്‍ശനവും കുറവല്ല. പലപ്പോഴും താരത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദവും ട്രോളുകള്‍ക്ക് കാരണവുമാവാറുണ്ട്.

Advertisements

മുന്‍പ് സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞവാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചകര്‍ച്ചയാവുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ ആലപ്പുഴയില്‍ എത്തിയപ്പോള്‍ സംസാരിക്കവെയാണ് സ്വരാജ് സുരേഷ്‌ഗോപിയെ പരിഹസിച്ചത്.

ALSO READ- ഒരുപാട് ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്; നടി ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു

സുരേഷ്‌ഗോപിയുടെ വാക്കുകള്‍ എത്ര മികച്ച നടനെയും കോമാളിയാക്കാന്‍ ആര്‍ എസ് എസിന് കഴിയും എന്നും അതിന്റെ തെളിവാണെന്നാണ് സ്വരാജ് പരിഹസിച്ചത്. പണ്ടൊക്കെ സുരേഷ് ഗോപിയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ബഹുമാനമായിരന്നു. എന്നാല്‍ ഇന്ന് സുരേഷ് ഗോപിയുടെ പേര് പറയുമ്പോള്‍ തന്നെ ചിരി വരും എന്നുമായിരുന്നു സ്വരാജ് പറഞ്ഞത്.

പരിഹാസം. ആദ്യമൊക്കെ അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ ഒരു മികച്ച നടനോടുള്ള ബഹുമാനമാണ് ആളുകളുടെ മുഖത്തുണ്ടാവുക എന്നും എന്നാലിന്ന് പേര് കേട്ടാല്‍ തന്നെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും എന്നുമാണ് സ്വരാജ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞത്. അഞ്ച് കൊല്ലം മുമ്പ് തൃശൂര്‍ എടുക്കുമെന്ന് അയാള്‍ (സുരേഷ് ഗോപി) പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നത് തൃശൂര്‍ മാത്രമല്ല കണ്ണൂരും എടുക്കും എന്നാണ്.

ALSO READ- ജയിലര്‍ വിജയിച്ചപ്പോള്‍ രജനീകാന്തിന് ബിഎംഡബ്ല്യു, ലിയോ വിജയിച്ചാല്‍ വിജയ്ക്ക് എന്താണ് സമ്മാനം, അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നടന്‍ പറഞ്ഞ മറുപടിയെക്കുറിച്ച് നിര്‍മ്മാതാക്കള്‍

കൂടാതെ സത്യം പറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യമൊന്നും തങ്ങള്‍ക്കില്ല എന്നും സ്വരാജ് എടുത്തുപറയുന്നു. കാരണം ആര്‍ എസ് എസ് ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പരിണിത ഫലം എന്താണ് എന്നും എന്നാല്‍ തങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നും എല്ലാവര്‍ക്കും വ്യക്തമായി അറിയാമല്ലോ എന്നും സ്വരാജ് ചോദിച്ചു. ഇതിന് മുമ്പും കേരളത്തില്‍ അധികാരം പിടിക്കും എന്ന് ബി ജെ പി പറഞ്ഞിരുന്നു.

പക്ഷെ ബി ജെ പിക്ക് ആകെയുണ്ടായിരുന്ന ആ ഒരു സീറ്റ് കൂടി സി പി എം പൂട്ടിച്ചു. കേരളത്തില്‍ ബി ജെ പിക്ക് 35സീറ്റ് കിട്ടുമെന്നും ഇവിടെ ഭരണം പിടിക്കും എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ മറുപടി ഓര്‍മയില്ലേ. ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു അത് പൂട്ടിച്ചില്ലേ എന്നും സ്വരാജ് ചോദിച്ചു. കേരളത്തില്‍ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം വളരില്ല. ആര്‍ എസ് എസുകാര്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement