Home Entertainment Celebrities

ജയിലര്‍ വിജയിച്ചപ്പോള്‍ രജനീകാന്തിന് ബിഎംഡബ്ല്യു, ലിയോ വിജയിച്ചാല്‍ വിജയ്ക്ക് എന്താണ് സമ്മാനം, അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നടന്‍ പറഞ്ഞ മറുപടിയെക്കുറിച്ച് നിര്‍മ്മാതാക്കള്‍

131

രണ്ടുമാസം മുമ്പാണ് രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലർ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. രജനീകാന്ത് നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് നെൽസൺ സൺ ദിലീപ് കുമാർ ആയിരുന്നു. ചിത്രം ഹിറ്റായതിന് പിന്നാലെ നടൻ രചനീകാന്തിന് സിനിമയുടെ നിർമ്മാതാക്കൾ ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകുകയും ചെയ്തു.

Advertisements

ഇതുപോലെ വിലകൂടിയ കാറുകൾ അനിരുദ്ധനും നെൽസണും നൽകി. ഇപ്പോഴിതാ വിജയ് ചിത്രം വിജയമായതിനു പിന്നാലെ അങ്ങനെ ഒരു സമ്മാനം വിജയിക്കും നൽകുമോ എന്ന ഒരു ചോദ്യം വന്നിരിക്കുകയാണ്. ഇതിന് നിർമ്മാതാവ് ലളിത് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘മാസ്റ്റർ വിജയിച്ചപ്പോൾ സമ്മാനം നൽകാൻ ആലോചിച്ചതാണ്. ഇതേപറ്റി വിജയ് സാറിനോട് ചോദിച്ചപ്പോൾ, ശമ്പളം തന്നല്ലോ വേറെ ഒന്നും ഇനി ആവശ്യം ഇല്ലെന്നായിരുന്നു മറുപടി പറഞ്ഞതെന്ന് ഇദ്ദേഹം പറഞ്ഞു. ലിയോയ്ക്ക് ശേഷവും അദ്ദേഹത്തോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. പക്ഷേ അതിന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും, വിജയ് സാറിനോട് മാത്രമല്ല, ലോകേഷിനോടും ചോദിക്കും’, എന്നാണ് ലളിത് കുമാർ പറഞ്ഞത്.

also read
ക്രിസ്ത്യാനിയായിരുന്ന സോനു മതം മാറിയത് ബഷീറിന് വേണ്ടി, പിന്നെന്തിനാണ് രണ്ടാമതും വിവാഹം കഴിച്ചത് ?
അതേസമയം മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം ലിയോ. തമിഴ്നാട്ടിൽ ആദ്യ ഫാൻസ് ഷോ ഇല്ലാത്തതുകൊണ്ട് ഇവിടെയുള്ള വിജയ് ഫാൻസ് കേരളത്തിലും ബാംഗ്ലൂരിലും എത്തിയാണ് ആദ്യ ഷോ കണ്ടത്. മറ്റൊരു വിജയെയാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ചിത്രം പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

Advertisement