ചിലരുടെ വീഴ്ചകള്‍ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട്, അതിനായി അവര്‍ ഒത്തു ചേരും ; അമേയ നായര്‍

34

കുടുംബവിളക്ക് എന്ന പരമ്പരയിൽ ആദ്യം വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി അമേയ നായർ ആയിരുന്നു. പിന്നീട് താരം ഈ പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു. ശേഷം നിരവധി കഥാപാത്രങ്ങളെ അമേയ മറ്റു സീരിയലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടി പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .

Advertisements

പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക്, ചില ശാരീരിക ബുദ്ധിമുട്ടുകൾ വീണ്ടും തലപൊക്കി തുടങ്ങി ഒപ്പം മാനസികമായ ബുദ്ധിമുട്ടുകളും ആയപ്പോൾ ഒന്നും മുന്നോട് കൊണ്ട് പോകുവാൻ സാധിക്കുന്നില്ല അതിനാൽ ഞാൻ അഭിനയം ,നൃത്തം എല്ലാം ഇവിടെ ഉപേക്ഷിക്കുന്നു. 3വർഷം മുൻപ് ഇത്തരത്തിൽ ഒരു ക്യാപ്ഷൻ എഴുതിയപ്പോൾ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തിൽ തിരിച്ചു പിടിച്ചിരുന്നു- അമേയ പറയുന്നു.


അന്നത്തെ പോലെ ഇന്നും ആ സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോൾ ആത്മവിശ്വാസ കുറവ് നേരിടുന്നു.എല്ലാം എപ്പോളും നമ്മുടെ കൈക്കുള്ളിൽ ഭദ്രമായി നില നിൽക്കില്ലെന്ന് കാലം പഠിപ്പിച്ച് തരുന്നപോലെ. അല്ലെങ്കിലും ഈ ഭൂമിയിൽ ഒന്നും ശാശ്വത്യമല്ലലോ,സ്ഥിരത ഇല്ലാത്ത ഇ ലോകത്ത് ആരെയും ,ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ്. യാതൊരു മാനുഷിക പരിഗണനയും അവരിൽ നിന്നും പ്രതീക്ഷിക്കരുത്. എത്രത്തോളം പ്രിയപ്പെട്ടവർ ആയാലും എത്ര വലിയ വിശ്വാസങ്ങളെയും തകർത്തെറിയാൻ ബ്ലോക്ക് എന്ന ഒറ്റ വാക്കുകൊണ്ട് ഇന്ന് സാധിക്കുന്നു. ഒരു മനുഷ്യന് നൽകിയ വിശ്വസം,പ്രതീക്ഷ എല്ലാം അവിടം കൊണ്ട് തീരുന്നു ഇന്ന് എല്ലാ ബന്ധങ്ങളും.

ചിലപ്പോളൊക്കെ ജീവിതം ഒരു മെഴുതിരി പോലെയാണ് ഉരുകി ഒലിക്കുമ്പോളും നമ്മളെ ചുറ്റി നിൽക്കുന്നവർക്ക് അത് പ്രകാശം നൽകാൻ ശ്രമിച്ചു കൊണ്ടേയിരിക്കും
എങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് വഞ്ചിച്ചവരെ അങ്ങ് മറന്നേക്കണം.

also read
ജയിലര്‍ വിജയിച്ചപ്പോള്‍ രജനീകാന്തിന് ബിഎംഡബ്ല്യു, ലിയോ വിജയിച്ചാല്‍ വിജയ്ക്ക് എന്താണ് സമ്മാനം, അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നടന്‍ പറഞ്ഞ മറുപടിയെക്കുറിച്ച് നിര്‍മ്മാതാക്കള്‍
ചിലരുടെ വീഴ്ചകൾ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട് . അതിനായി അവർ ഒത്തു ചേരും സംഘടിതമായി ചേർന്ന് നിന്ന് പ്രവർത്തിക്കും ഒരാൾക്ക് നേരെ കല്ലെറിയും കൂട്ടത്തോടെ ആക്രമിക്കും.

എനിക്ക് നേരെ വന്ന ഓരോ കല്ലുകളും പെറുക്കി സൂക്ഷിച്ചുകൊണ്ട് അത്തരത്തിൽ സന്തോഷിക്കാൻ കാത്തുനിൽക്കുന്നവർക്കായി ഞാനിത് സമർപ്പിക്കുന്നു. ഇപ്പോ നിങ്ങൾ സന്തോഷിപ്പിൻ. ഈ സമയവും കടന്ന് പോകും. എല്ലാ വേദനയിലും കൂടെ നിന്നവർക്ക് ഹൃദയത്തിൽ നിന്നും നന്ദി. പ്രതിസന്ധി ഘട്ടങ്ങളിൽ ഒഴിവാക്കി പോയവർകും നന്ദി എന്നാണ് അമേയ കുറിച്ചു.

 

 

 

Advertisement