Home Entertainment Celebrities

അമ്മയെ തന്ത്രത്തില്‍ ഒഴിവാക്കി പ്രമുഖതാരം റൂമിലേക്ക് വന്നു; ഒടുവില്‍ കഷ്ടപ്പെട്ട് ഇറക്കിവിട്ടു; ഇന്‍ഡസ്ട്രിയിലെ അഡ്ജസ്റ്റ്‌മെന്റ് തുറന്നുപറഞ്ഞ് മഹിമ

278

മലയാള സിനിമയിലുള്‍പ്പടെ ഇപ്പോഴും അവസരങ്ങള്‍ക്കായി അഡ്ജസ്റ്റ്‌മെന്റുകള്‍ ആവശ്യമാണ് എന്ന് മുന്‍പ് പലതാരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാമേഖലയിലെ മീ ടൂ ആരോപണങ്ങള്‍ ഒരിടയ്ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ച താരമാണ് മഹിമ.

Advertisements

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുന്ന താരമാണ് മഹിമ. തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ പറയുകയാണ് നടി മഹിമ. താന്‍ സിനിമയില്‍ നിന്നും മാറി നിന്നിട്ടില്ലെന്നും തന്നെ ഒതുക്കി നിര്‍ത്തിയതാണെന്നും നടി മഹിമ വെളിപ്പെടുത്തുന്നു.

പൊതുവെ ഒരു സിനിമയില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആണ് സംവിധായകനുമായി സംസാരിക്കേണ്ടി വരിക. അപ്പോഴാകാം പലതരത്തിലുള്ള സംസാരം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അങ്ങനെ വര്‍ക്ക് ചെയ്യാതെ പോയ പല അനുഭവങ്ങളും തനിക്കുണ്ടെന്ന് മഹിമ പറയുന്നു.

ALSO READ- അവള്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും പറന്നുപോയി; നമ്മള്‍ എതിര്‍ത്താലും അവള്‍ കല്യാണം കഴിക്കും, ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്, മഞ്ജിമയെ കുറിച്ച് പിതാവ്

പൂര്‍ണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടെന്നും മഹിമ പറയുന്നുണ്ട്. തന്നെ നേരിട്ട് ഫോണില്‍ വിളിക്കും. റൂമിലേക്ക് വരൂ എന്നുപറഞ്ഞു വിളിക്കും. എന്നാല്‍ താന്‍ ഇല്ലെന്ന് തന്നെ വ്യക്തമായി പറയും. എന്നാല്‍ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

പ്രമുഖ താരത്തില്‍ നിന്നും നേരിട്ട ദുരനുഭവവും താരം വെളിപ്പെടുത്തുന്നുണ്ട്. ഒരു സമയത്ത് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്നു.

ഒരിക്കല്‍ ഒരു ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു.
അദ്ദേഹം തന്റെ റൂമിലേക്ക് കയറി വന്നു. തന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ തന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി താന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്.

ALSO READ- എന്റെ താടി നരച്ചതെപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നതെപ്പോള്‍; പതിനൊന്ന് വര്‍ഷം പോയതറിഞ്ഞില്ല; അമാലിന് ക്യൂട്ട് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസയുമായി ദുല്‍ഖര്‍

നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല താന്‍ പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. പിന്നീട് ഇത്തരക്കാര്‍ കാരണം തന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ട്. ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ല എന്നാണത് എന്നാണ് മഹിമ.

Advertisement