Home Entertainment Celebrities

ഒരിക്കൽ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം! ആഗ്രഹം പങ്കിട്ട് 94കാരിയായ ഫാൻഗേൾ! ഓണപ്പുടവയും സമ്മാനങ്ങളുമായി കത്രീനാമ്മയെ കണ്ട് മമ്മൂട്ടി

521

മലയാള സിനിമയുടെ ആർക്കും തട്ടിയെടുക്കാനാകാത്ത മെഗാതാരമെന്ന പദവി ആരാധകർ സമ്മാനിച്ച താരമാണ് മമ്മൂട്ടി. 70 കടന്ന പ്രായത്തിലും താരത്തിന്റെ ചുറുചുറുക്കും ആരാധക വൃന്ദവും ഏതൊരു സിനിമാതാരത്തേയും കൊതിപ്പിക്കുന്നതാണ്. പുറമെ നിന്ന് നോക്കുമ്പോൾ അഹങ്കാരിയെന്ന് തോന്നിയേക്കാവുന്ന താരത്തിന് എന്നാൽ നിഷ്‌കളങ്കമായ സ്‌നേഹം തുളുമ്പുന്ന മനസാണെന്ന് അടുപ്പമുള്ളവർ പറയും. പെരുമാറ്റത്തിലേയും ജീവിതചര്യയിലേയും കാർക്കശ്യം താരം ഒരിക്കലും മനസിൽ കൊണ്ടുനടക്കാറില്ലെന്നതാണ് വാസ്തവം.

ഇക്കാര്യം തെളിയിക്കുന്നതാണ് താര്തതിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പല പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമെല്ലാം. ഇപ്പോഴിതാ താരം തന്റെ ഒരു ആരാധകിയുടെ ആഗ്രഹം സഫലമാക്കി നൽകിയിരിക്കുകയാണ്. വാർധക്യത്തിന്റെ അവശതകൾക്കിടയിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച 94കാരിയായ ഒരു മുത്തശിയുടെ ആഗ്രഹമാണ് മമ്മൂക്ക സാധിച്ചുനൽകിയിരിക്കുന്നത്.

Advertisements

തനിക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94 വയസുള്ള ആരാധികയെ മമ്മൂട്ടി സന്ദർശിച്ചിരിക്കുകയാണ്. ‘ജീവിതത്തിൽ ഒരിക്കൽ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു കത്രീനാമ്മയെന്ന ഈ മുത്തശിയുടെ ആഗ്രഹം.

ALSO READ- ആ സൗന്ദര്യം ഒരു രക്ഷയും ഇല്ല; മക്കള്‍ക്കൊപ്പം ജോമോള്‍, ചിത്രം കാണാം

തന്നോടുള്ള കത്രീനാമ്മയുടെ സ്‌നേഹം അറിഞ്ഞ മമ്മൂട്ടി, താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അവരെ വിളിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ കത്രീനാമ്മ മമ്മൂട്ടിയെ കാണുകയും അടുത്തിരുന്ന് ഫോട്ടോകൾ പകർത്തുകയും ചെയ്തു.

കൂടാതെ മമ്മൂട്ടി കത്രീനാമ്മയ്ക്ക് ഓണക്കോടിയും പണവും സഹായങ്ങളും നൽകിയിരിക്കുകയാണ്. തന്റെ ഏറെക്കാലത്തെ ആഗ്രഹമായ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകണമെന്ന കത്രീനാമ്മയുടെ സ്വപ്‌നവും സഫലമായെന്ന് ജോബി ചുവന്നമണ്ണ് പങ്കുവച്ച വീഡിയോയിൽ പറയുന്നു.

”ഈ ലോകത്തിൽ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു. കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു”-എന്നാണ് സന്തോഷത്തോടെ കത്രീനാമ്മ പറയുന്നത്. ”ഈ അമ്മയിൽ ഞാൻ കണ്ട നന്മ പ്രായത്തെ തോൽപ്പിക്കുന്ന അവരിലെ അഭിമാനകരമായ അദ്ധ്വാന ശീലമാണ്. സിനിമയിലൂടെ മാത്രം കണ്ടിരുന്ന മമ്മൂക്കയെ മാനസ പുത്രനായി കണ്ടു ഉപാധികളില്ലാതെ സ്‌നേഹിക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കയും ചെയ്യുന്ന അമ്മച്ചിക്ക് ഒരേയൊരാഗ്രഹം എന്നെങ്കിലും ഒരിക്കൽ മമ്മൂക്കയെ നേരിൽ കാണണമെന്നതാണ്.”

”അത് സഫലമായി. അമ്മച്ചിക്ക്കാണാൻ കഴിയണെ എന്ന് ഞാനും കൊതിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവിടെ മമ്മുക്കയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കൂന്നത്. അമ്മമാർ കാണപ്പെട്ട ദൈവം തന്നെ. ആ അമ്മയ്ക്ക് മമ്മുക്ക മകനാണ്,”- എന്നാണ് കത്രീനാമ്മയുടെ സന്തോഷത്തിന് ഒരു ക്ഷ്രേകൻ കമന്റായി കുറിച്ചത്.

ALSO READ- മക്കളെ നോക്കി വളര്‍ത്തി, ഇപ്പോള്‍ അവരൊന്നും കൂടെയില്ല, ഇനി സിനിമ മാത്രം, മടങ്ങി വരവിനെ കുറിച്ച് മനസ്സുതുറന്ന് വാണി വിശ്വനാഥ്

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജ്യോതിക നായികയായ ‘കാതൽ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കണ്ണൂർ സ്‌ക്വാഡ്’, ‘ബസൂക്ക’ എന്നീ ചിത്രങ്ങൾ അടുത്തിടെ മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു.

Advertisement