മക്കളെ നോക്കി വളര്‍ത്തി, ഇപ്പോള്‍ അവരൊന്നും കൂടെയില്ല, ഇനി സിനിമ മാത്രം, മടങ്ങി വരവിനെ കുറിച്ച് മനസ്സുതുറന്ന് വാണി വിശ്വനാഥ്

2354

തെന്നിന്ത്യന്‍ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെണ്‍ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.

Advertisements

മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

Also Read: ഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നവന്‍, ആജാന ബാഹുവായ ഉണ്ണിമുകുന്ദനെ വിമര്‍ശിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കേണം, എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്ന് ശാന്തിവിള ദിനേശ്

കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. നേരത്തെ ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു.

അതില്‍ രണ്ട് മക്കളുണ്ട്. വാണിക്കും ബാബുരാജിനും രണ്ടുമക്കളാണുള്ളത്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ മകന്‍ ഹൈ സ്‌കൂളിലാണ്. നീണ്ട ആറുവര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വാണി.

Also Read: കീര്‍ത്തി ചെയ്തത് സായ് പല്ലവി വേണ്ടെന്ന് വെച്ച റോള്‍, കിട്ടിയത് എട്ടിന്റെ പണി, പരിഹസിച്ച് സോഷ്യല്‍മീഡിയ

ആസാദിയാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും മടങ്ങി വന്നതിനെ കുറിച്ചും സംസാരിക്കുകയാണ് വാണി. വിവാഹശേഷം അഭിനയിക്കേണ്ടെന്ന് താനെടുത്ത തീരുമാനമായിരുന്നുവെന്നും പിന്നെ മക്കള്‍ ജനിച്ചപ്പോള്‍ അവരെ നോക്കുക എന്നത് താന്‍ ഏറ്റെടുത്ത ജോലിയായിരുന്നുവെന്നും വാണി പറയുന്നു.

താന്‍ ആസ്വദിച്ചാണ് ആ ജോലി ചെയ്തത്. മക്കളൊക്കെ ഇപ്പോള്‍ വലുതായി എന്നും അവരൊക്കെ പഠിക്കാന്‍ പുറത്ത് പോയി എന്നും ഇപ്പോള്‍ തനിച്ചായപ്പോള്‍ തനിക്ക് ബോറടിക്കാന്‍ തുടങ്ങിയെന്നും അപ്പോഴാണ് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും വാണി പറയുന്നു.

Advertisement