Home Entertainment Celebrities

അതിലും തീരുമാനം ആയി; വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി മീര നന്ദന്‍

200

മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷന്‍ അവതാരകയുമാണ് മീര നന്ദന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഈ താരം. രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു. മീര പലപ്പോഴും നേരിടുന്ന ഒരു ചോദ്യം ആണ് വിവാഹം ആയില്ലെ എന്ന്, ഇപ്പോള്‍ അതിനുള്ള മറുപടിയാണ് താരം പറയുന്നത്.

Advertisements

തന്റെ കാര്യങ്ങള്‍ എല്ലാം തനിച്ച് നോക്കാന്‍ പറ്റുന്നുണ്ട് എന്ന് പറഞ്ഞ നടി , വിവാഹത്തിന് പൂര്‍ണമായി റെഡിയായിട്ടില്ല എന്നാണ് ഇപ്പോഴും പറയുന്നത്. എന്റെ കാര്യങ്ങള്‍ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യമാണ്. പക്ഷെ കല്യാണം കഴിക്കാന്‍ ഞാന്‍ റെഡിയായിട്ടില്ല . മാനസികമായി ഒരാള്‍ കല്യാണത്തിന് റെഡിയാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ താന്‍ അമ്പേ പരാജയമാണെന്നും മീര പറഞ്ഞു.

Also readവീണ്ടും ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ സാനിയ എത്തി, ബ്ലാക്കില്‍ തിളങ്ങി നടി

2015ല്‍ ദുബയിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഗോള്‍ഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. തുടര്‍ന്നും നിരവധി സിനികളില്‍ അഭിനയിച്ചു ഈ താരം.

മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. നടി മലയാളത്തില്‍ ചെയ്ത മുല്ല എന്ന ചിത്രം ഹിറ്റായിരുന്നു.

Also readഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നവന്‍, ആജാന ബാഹുവായ ഉണ്ണിമുകുന്ദനെ വിമര്‍ശിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കേണം, എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്ന് ശാന്തിവിള ദിനേശ്

Advertisement