ഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നവന്‍, ആജാന ബാഹുവായ ഉണ്ണിമുകുന്ദനെ വിമര്‍ശിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കേണം, എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്ന് ശാന്തിവിള ദിനേശ്

483

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.

Advertisements

നേരത്തെ നടന്‍ ഉണ്ണിമുകുന്ദനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തെ കുറിച്ചും കൂടിയായിരുന്നു അദ്ദേഹം സംസാരിച്ചത്.

Also Read:കണ്ണടച്ച് നില്‍ക്കാമെന്ന് വരെ അദ്ദേഹം എന്നോട് പറഞ്ഞു, ഇന്ദ്രന് മുന്നിലെത്തുമ്പോള്‍ ഭയങ്കര ടെന്‍ഷനാണെന്ന് നൈല ഉഷ

അത്രത്തോളം കൊട്ടിഘോഷിക്കാന്‍ മാത്രമുള്ള സിനിമയായിരുന്നില്ല മാളികപ്പുറം. ചക്ക വീണ് മുയല് ചത്തുവെന്ന് പറയുന്നത് പോലെയുള്ള സിനിമയാണെന്നും ഉണ്ണിമുകുന്ദനെ വിമര്‍ശിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കേണം എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഭക്തിയെ വിറ്റ് അവന്‍ കാശുണ്ടാക്കും. നേരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വിളക്ക് കൊളുത്തിയതിന് രണ്ടരലക്ഷം രൂപ അവന്‍ വാങ്ങിയെന്നാണ് കേള്‍ക്കുന്നതെന്നും അവനെ പറ്റി സംസാരിച്ചത് കൊണ്ട് ആജാന ബാഹുവായ ഉണ്ണിമുകുന്ദന്‍ തന്നെ എന്തെങ്കിലും ചെയ്യുമെന്ന പേടിയുണ്ടെന്നും സംവിധായകന്‍ പറയുന്നു.

Also Read: കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി തീരുമാനിച്ചത് ആ താരത്തെ, ദിലീപ് എത്തിയത് ഇങ്ങനെ, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

തന്നെ വല്ലതും ചെയ്താല്‍ അവന്റെ മുഖം ശരിയാക്കും. മലയാള സിനിമയില്‍ ഇപ്പോള്‍ മാമാപ്പണി ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂവെന്നും ഉണ്ണമുകുന്ദന്‍ അവന്റെ അണ്ടര്‍വെയര്‍ കഴുകി കൊടുക്കുന്നവനെ മാത്രനേ എക്‌സിക്യൂട്ടിവായി വെക്കുകയുള്ളൂവെന്നും സംവിധായകന്‍ പറയുന്നു.

Advertisement