കണ്ണടച്ച് നില്‍ക്കാമെന്ന് വരെ അദ്ദേഹം എന്നോട് പറഞ്ഞു, ഇന്ദ്രന് മുന്നിലെത്തുമ്പോള്‍ ഭയങ്കര ടെന്‍ഷനാണെന്ന് നൈല ഉഷ

390

മലയാള സിനിമയിലെ താരദമ്പതികള്‍ ആയിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് തന്നെ പ്രവേശിക്കുകയായിരുന്നു ഇന്ദ്രജിത്ത്. 1986 പടയണി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ താരത്തിന്റെ കടന്നുവരവ്.

Advertisements

തുടര്‍ന്ന് വില്ലന്‍ വേഷങ്ങളും അവതരിപ്പിക്കാന്‍ തുടങ്ങി. ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ എത്തിയതോടെയാണ് ഇന്ദ്രജിത്തിന് ആരാധകരും ഏറെയായത്. ഇതിനുശേഷം ലഭിച്ച മീശ മാധവന്‍ എന്ന ചിത്രത്തിലെ എസ്‌ഐ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം അതിമനോഹരമായി ഇന്ദ്രജിത്ത് അവതരിപ്പിച്ചു.\

Also Read: മണിച്ചേട്ടന്റെ മരണവാര്‍ത്ത എനിക്കൊരു ഷോക്കായിരുന്നു, അദ്ദേഹം കൂടെയില്ലെന്നത് വിഷമമാണ്, തുറന്നുപറഞ്ഞ് ഇന്ദ്രജ

പിന്നീട് നായക വേഷങ്ങളിലേക്കും അവിടെനിന്ന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും ഇന്ദ്രജിത്ത് എത്താന്‍ തുടങ്ങി. ഒരു അഭിനേതാവ് എന്നതുപോലെ ഒരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. ഇത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന പുതിയ ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളെല്ലാം നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. താനിപ്പോള്‍ ശരിക്കും ഇന്റ്‌റസ്റ്റിംഗായിട്ടുള്ള ക്യാരക്ടറുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ട്രൈ ചെയ്യാത്ത ക്യാരക്ടറുകളൊക്കെ തേടി വരുന്നുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു.

Also Read: ബാബുരാജ് ഗു രു ത രാ വസ്ഥയിലാണെന്ന് സോഷ്യൽമീഡിയ; ഈ വാർത്ത കണ്ടപ്പോൾ എന്തുതോന്നിയെന്ന് വെളിപ്പെടുത്തി വാണി വിശ്വനാഥ്

ഇന്ദ്രേട്ടന്‍ നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാവരോടും നല്ല കൂട്ടായിരുന്നുവെന്നും അഭിനയിക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നുവെന്നും അദ്ദേഹം ചെയ്ത എല്ലാക്യാരക്ടറുകളും മികച്ചതായിരുന്നുവെന്നും ആദ്യം ഒന്നിച്ചഭിനയിക്കുമ്പോള്‍ തനിക്ക് ടെന്‍ഷനായിരുന്നുവെന്നും ഞാന്‍ കണ്ണടച്ച് നില്‍ക്കാം നൈലയെ നോക്കില്ലെന്ന് വരെ അദ്ദേഹം പറയേണ്ടിവന്നിട്ടുണ്ടായിരുന്നുവെന്നും നൈല പറയുന്നു.

Advertisement