Home Entertainment Celebrities

ഒരിടത്തേക്കും വിളിക്കാറില്ല; അവന്‍ തള്ളിക്കയറി നാണംകെട്ട് വരുന്നതാണ്; സഹപ്രവര്‍ത്തകനെ കുറിച്ച് മഞ്ജു പിള്ള

3765

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തഇറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.

സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.

Advertisements

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു.

ALSO READ- ‘അതു കേട്ടതും അദ്ദേഹത്തിന്റെ മട്ട് മാറി; എന്നോട് ആക്രോശിച്ചുകൊണ്ട് ഇറങ്ങിപ്പോയി’; മോഹന്‍ലാലിന്റെ സെറ്റില്‍ അന്ന് സംഭവിച്ചത് പറഞ്ഞ് ബിജു മേനോന്‍

ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്. ആരാധകര്‍ക്കും മഞ്ജുവിന്റെ ഫാഷന്‍ സെന്‍സ് ഏറെ പ്രിയമാണ്.

ഇപ്പോഴിതാ, റിയാലിറ്റി ഷോ അവതാരകനായ കാര്‍ത്തിക് സൂര്യയെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള. കാര്‍ത്തിക് സൂര്യ അവതാരകനായ മഴവില്‍ മനോരമ ചാനലിലെ ‘ഒരു ചിരി ഇരു ചിരി ബബര്‍ ചിരി’ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജ് കൂടിയാണ് ഇപ്പോള്‍ മഞ്ജു പിള്ള.

ALSO READ- എനിക്ക് ഒരു പരിഗണനയും തരാത്ത ആളാണ് ഭാര്യ അമാല്‍; ഞാനൊരു നടനാണ് എന്ന് പറഞ്ഞപ്പോള്‍ മറന്നു പോയെന്ന് ആയിരുന്നു മറുപടി; ദുല്‍ഖര്‍ തുറന്നുപറയുന്നു

കാര്‍ത്തിക് ശങ്കര്‍ താന്‍ വിളിച്ചില്ലെങ്കിലും എവിടേക്കും തന്റെയൊപ്പം കേറി വരുന്നയാളാണ് എന്ന് മഞ്ജു പിള്ള പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിച്ചിരിയുണര്‍ത്തുന്ന അനുഭവങ്ങള്‍ താരം പറയുന്നത്.

‘കാര്‍ത്തികിനെ ഞാന്‍ കൊണ്ടുപോകുന്നതല്ല, അവന്‍ തള്ളിക്കയറി വരുന്നതാണ്. ഞാന്‍ ഒരിടത്തേക്കും വിളിക്കാറുമില്ല, കൊണ്ടുപോകാറുമില്ല. നാണംകെട്ട് വരുന്നതാണ്. ‘

‘എല്ലായിടത്തേക്കും വലിഞ്ഞുകയറി വരു’മെന്നാണ് തമാശ രൂപത്തില്‍ മഞ്ജു പിള്ള പറയുന്നത്. മഞ്ജു പിള്ളക്കൊപ്പം കാര്‍ത്തിക് സൂര്യ പങ്കുവെക്കാറുള്ള ഫണ്ണി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Advertisement