‘അതു കേട്ടതും അദ്ദേഹത്തിന്റെ മട്ട് മാറി; എന്നോട് ആക്രോശിച്ചുകൊണ്ട് ഇറങ്ങിപ്പോയി’; മോഹന്‍ലാലിന്റെ സെറ്റില്‍ അന്ന് സംഭവിച്ചത് പറഞ്ഞ് ബിജു മേനോന്‍

194

മലയാളികളുടെ മനസ്സില്‍ നായകനും സഹനടനും വില്ലനും ഒക്കെയായി ഇടം പിടിച്ച താരമാണ് ബിജു മേനോന്‍. സംവിധായകര്‍ക്ക് ഏത് വേഷവും വിശ്വസ്തതയോടെ നല്‍കാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ചെറിയ വേഷങ്ങളില്‍ നിന്നും നായക സ്ഥാനത്തേക്ക് ഉയര്‍ന്ന അദ്ദേഹം പിന്നീട്
തഴയപ്പെട്ടെങ്കിലും വീണ്ടും വെള്ളിമൂങ്ങയിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തില്‍ സംഭവിച്ച വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

വടക്കുനാഥന്‍ സിനിമയുടെ ഷൂട്ടിംഗ് ഹരിദ്വാറില്‍ നടക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ് നടന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിനിടയില്‍ സംഭവിച്ച പഴയ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്.

Advertisements

ഹരിദ്വാറിലെ ഷൂട്ടിങ് സമയത്ത് ചെറിയൊരു ആശ്രമത്തിലായിരുന്നു താമസം. അന്നൊക്കെ ആകെ ഒരു രസം ഞങ്ങള്‍ എല്ലാവരും കൂടി വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്നതാണ്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും കൂടുക.

ALSO READ- എനിക്ക് ഒരു പരിഗണനയും തരാത്ത ആളാണ് ഭാര്യ അമാല്‍; ഞാനൊരു നടനാണ് എന്ന് പറഞ്ഞപ്പോള്‍ മറന്നു പോയെന്ന് ആയിരുന്നു മറുപടി; ദുല്‍ഖര്‍ തുറന്നുപറയുന്നു

അന്ന് ഒരു സന്തോഷ നിമിഷത്തില്‍ താനൊരു പാട്ട് പാടി. എന്നാല്‍ ആ പാട്ട് വരുത്തിയ പൊല്ലാപ്പ് വലുതായിരുന്നുവെന്നാണ് ബിജു പറയുന്നത്. അന്ന് തങ്ങളോടൊപ്പം ഗിരീഷ് പുത്തഞ്ചേരിയും ഉണ്ടായിരുന്നെന്ന് ബിജു മേനോന്‍ വെളിപ്പെടുന്നുന്നു. അദ്ദേഹം കൂടി ഇരുന്നപ്പോഴാണ് താന്‍ ആ പാട്ട് പാടിയത്. പക്ഷെ ആ പാട്ട് കേട്ടതും പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് ദേഷ്യപ്പെട്ടു.

ആ പാട്ട് കേട്ടതും അദ്ദേഹം കണ്ണ് പൊട്ടുന്നത് പോലെ വഴക്ക് പറയാന്‍ തുടങ്ങി. ആദ്യം തന്നോട് ചോദിച്ചത്, ‘നിനക്ക് അക്ഷരം അറിയാമോടാ’ എന്നായിരുന്നു. ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് അദ്ദേഹം ഇടക്ക് തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും വാങ്ങി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോയി.

അതേസമയം, അദ്ദേഹം ദേഷ്യപ്പെട്ടത് തന്റെ പാട്ട് കാരണമായിരുന്നു എന്നും ബാലേട്ടനിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ’ എന്ന് തുടങ്ങുന്ന ഗാനമാണ് താന്‍ പാടിയതെന്നും ബിജു മേനോന്‍ പറയുന്നു.

ഗിരീഷ് തന്നെ പാടിയ ആ പാട്ട് പക്ഷേ ചെറിയ ഒരു മാറ്റത്തിലാണ് ആ ഗാനം താന്‍ പാടിയത് എന്നാണ് ബിജു പറയുന്നത്. ആ പാട്ട് താന്‍ മംഗ്‌ളീഷിലാണ് പാടിയത്. ‘യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്ബ് ഊതിയില്ലേ’-എന്നായിരുന്നു പാടിയത്.

ഇത് കേട്ടപ്പോള്‍ ആ പാട്ടിനെ താന്‍ വികൃതമാക്കിയെന്ന് പറഞ്ഞുള്ള ദേഷ്യമാണ് അന്ന് ഗിരീഷ് പ്രകടിപ്പിച്ചത്. പക്ഷെ, പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല എന്നാണ് ബിജു മേനോന്‍ പറയുന്നത്.

Advertisement