പുത്തൻ ഡാൻസ് വീഡിയോയുമായി മീനാക്ഷി ദിലീപ്; അമ്മയുടെ അല്ലേ മോൾ! ഡാൻസിൽ ഒട്ടും മോശമാവില്ലെന്ന് ആരാധകർ!

242

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് ഏറെ ആരാധകരുള്ള താര പുത്രിമാരിൽ ഒരാളാണ്. ദിലീപിന് ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ഉള്ള മകളാണ് മീനാക്ഷി. ദിലീപിനും ഇപ്പോവത്തെ ഭാര്യ കാവ്യാ മാധവനും ഒപ്പമാണ് മീനാക്ഷി കഴിയുന്നത്.

കാവ്യ മാധവനുമായുള്ള ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി ആയിരുന്നു. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതു പരിപാടികളലും വിവാഹ ചടങ്ങുകളിലും ഒക്കും പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Advertisements

നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. എന്നാൽ പ്രമുഖസംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയിൽ വൈറലായത്.

ALSO READ- പ്രൈവറ്റ് ജെറ്റ് ഉണ്ടെങ്കിൽ ഞാനാരായി; ബെൻസ് വാങ്ങിയതിന്റെ ലോൺ തന്നെ അടച്ച് തീർന്നില്ലെന്ന് അപർണ ബാലമുരളി

സൽവാറിൽ അതി സുന്ദരി ആയാണ് മീനാക്ഷി എത്തിയത്. ഇപ്പോഴിതാ മീനാക്ഷിയുടെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളതെങ്കിലും അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്. ഇരുപത്തിമൂന്നുകാരിയായ മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. അതുകൊണ്ട് തന്നെ പഠനത്തിരക്കിലാണ് മീനാക്ഷി.

ഇപ്പോഴിതാ അമ്മ മഞ്ജുവിനെപ്പോലെ മീനാക്ഷിയും നൃത്തത്തിൽ താൽപര്യമ കാണിക്കുകയാണ്. ഇടയ്ക്കിടെ സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാൻസ് ചെയ്ത് മീനാക്ഷി അത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചെറുപ്പം മുതൽ മീനാക്ഷി ഡാൻസ് പഠിക്കുന്നുണ്ട്. ഇടയ്ക്ക് ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ മീനാക്ഷി പങ്കുവെച്ച ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ALSO READ-വിശ്രമം വേണം; ആരും വിഷമിക്കരുത്; പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും; കണ്ണുനനയിച്ച് മഹേഷ് കുഞ്ഞുമോൻ

‘തേരെ മൗല’ എന്ന ഗാനത്തിന് ചുവടുവച്ചാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങൾ അടക്കം നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ‘അമ്മയുടെ അല്ലെ മോൾ, ഡാൻസിൽ ഒട്ടും മോശമാവില്ല, ആ കഴിവ് അതുപോലെ കിട്ടി, എന്തൊരു മെയ്വഴക്കം’ എന്നൊക്കെയാണ് ആരാധകർ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം അമ്മയുടെ കഴിവ് എന്ന് പറയുന്നത് എന്തിനാണെന്ന് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അവളുടെ പാഷനും കഴിവും കൂടിയാണ്. ഓരോരുത്തരും ഓരോ വ്യക്തികളാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മക്കൾക്ക് മാതാപിതാക്കളുടെ അല്ലാതെ വല്ലവരുടെയും കഴിവ് കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു. വെളിച്ചമില്ലാതെയുള്ള വീഡിയോ പങ്കുവച്ചതിനുള്ള പരാതിയും ചിലർ പറയുന്നുണ്ട് കമന്റിൽ.

Advertisement