സിനിമയിലേക്ക് ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല; അവളെ വളര്‍ത്തിക്കൊണ്ട് വരുന്നത് ഞാനാണെന്ന് തോന്നുമല്ലോ; മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ്

2547

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Advertisements

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. അടുത്തിടെയായിരുന്നു താരത്തിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം.

ALSO READ- ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി ക്ലബിലോ? വിവാദങ്ങളെ പുച്ഛിച്ച് തിയ്യേറ്ററുകളില്‍ പത്താന്‍ പടയോട്ടം!

പ്രമുഖ സിനിമാതാരങ്ങളടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സമ്മര്‍ ടൗണ്‍ എന്ന ഹോട്ടല്‍ ബിസിനസ്സിലേക്കാണ് താരം എത്തിയിരിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മര്‍ ടൗണ്‍. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നാണ് നമിത പറയുന്നത്.

ബിസിനസ്സ് ഇഷ്ടമുള്ള മേഖലയാണെന്നും സിനിമ ചെയ്യുന്ന ആള് എന്നതിലുപരി, ജീവിതത്തില്‍ എനിക്ക് ഇഷ്ടമുള്ള എല്ലാം ചെയ്യുന്ന ഒരാള്‍ എന്ന രീതിയില്‍ തന്നെ സ്വയം കാണാനാണ് എഷ്ടമെന്നും നമിത പറയുന്നു.

തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ള കാര്യം ആയിരുന്നു കഫെയെന്നും അത് 26 ആം വയസ്സില്‍ ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഭാഗ്യമെന്നും താരം പ്രതികരിക്കുന്നു. എല്ലാ ആളുകള്‍ക്കും വരാന്‍ കഴിയുന്ന രീതിയിലാണ് കഫെയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. എല്ലാവര്‍ക്കും അഫോര്‍ഡബിള്‍ പ്രൈസ് ആണെന്നും താരം വിശദീകരിച്ചു.

ALSO READ- ഇപ്പോഴും ഞാന്‍ ശരിക്കും ഹണി റോസ് തന്നെയാണ്; ഇപ്പോഴും കോളുകള്‍ വരാറുണ്ട്; മനസ് തുറന്ന് വൈഗ റോസ്

കൂടാതെ തന്റെ ഷോപിലേക്ക് ഉദ്ഘാടന ദിവസം മമ്മൂക്ക വന്നെന്നും താന്‍ പ്രതീക്ഷിച്ചതായിരുന്നില്ല അതെന്നും താരം പറയുന്നുണ്ട്. അദ്ദേഹത്തിന് തന്റെ ഷോപ്പില്‍ വരണ്ട ഒരു കാര്യവും ഇല്ല, അദ്ദേഹം വന്നപ്പോള്‍ എലോട്ടറി അടിച്ച പോലെ ആയിരുന്നു. അത് അദ്ദേഹത്തിനോട് പറയുകയും ചെയ്‌തെന്നും നമിത പറയുന്നു.

ലാലേട്ടനെയും വിളിച്ചിട്ടുണ്ട്. പക്ഷെ മമ്മുക്ക ഇത്ര വേഗം വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. മമ്മുക്ക ഭയങ്കര സൂപ്പര്‍ കൂള്‍ ആണെന്നും നമിത പറയുന്നു. കൂടാതെ തന്റെ ഷോപ്പിന്റെ ഉദ്ഘാടന ദിവസം നടന്‍ ദിലാപിന്റെ മകള്‍ മീനാക്ഷി വന്നതിനെ കുറിച്ചും മിത പറയുന്നുണ്ട്.

അന്ന് മീനാക്ഷി സംസാരിക്കാതെ ഇരുന്നതിനെകുറിച്ചാണ് നമിത പറയുന്നത്. എന്നെങ്കിലും സിനിമയിലേക്ക് എത്തുമോ എന്ന് താന്‍ പുള്ളിക്കാരിയോട് ചോദിച്ചിട്ടില്ലെന്നാണ് മനിതയുടെ പ്രതികരണം. ഈ പറയുന്നത് കേട്ടാല്‍ അവളെ വളര്‍ത്തികൊണ്ട് വരുന്നത് താന്‍ ആണെന്ന് തോന്നുമല്ലോ, നിങ്ങള്‍ക്ക് വേണം എങ്കില്‍ ആ കുടുംബത്തോട് ചോദിക്കൂ എന്നാണ് നമിതയുടെ പ്രതികരണം.

Advertisement