ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി ക്ലബിലോ? വിവാദങ്ങളെ പുച്ഛിച്ച് തിയ്യേറ്ററുകളില്‍ പത്താന്‍ പടയോട്ടം!

371

ബോളിവുഡ് ചിത്രം പത്താന്‍ റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ചിത്രം തിയ്യേറ്ററുകളില്‍ കാഴ്ചവെയ്ക്കുന്നത്. ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്.

തീയേറ്ററിലെത്തും മുന്‍പ് തന്നെ നൂറു കോടിക്ക് ഒടിടിയില്‍ വിറ്റുപോയ ചിത്രം ആദ്യദിനത്തിലും രണ്ടാം ദിനത്തിലും കൊയ്തത് റെക്കോര്‍ഡ് കളക്ഷനാണ്. രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26 അവധി ദിവസം സിനിമയുടെ കളക്ഷന്‍ 70 കോടിയെന്നാണ് ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

Advertisements
Courtesy: Public Domain

സൗത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ രണ്ടാം ദിവസം വലിയ തിരക്കാണെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ALSO READ- ഇപ്പോഴും ഞാന്‍ ശരിക്കും ഹണി റോസ് തന്നെയാണ്; ഇപ്പോഴും കോളുകള്‍ വരാറുണ്ട്; മനസ് തുറന്ന് വൈഗ റോസ്

പത്താന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ അറുപത്തിയഞ്ച് മുതല്‍ എഴുപത് കോടി വരെയാണ് എന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സ്നാക്സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 120 കോടിയാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കൂടാതെ, ചിത്രം ഒരാഴ്ച്ചക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറുമെന്നാണ് സൂചനകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ വിജയാഘോഷം നടത്തുകയും ചെയ്തിരുന്നു.

Courtesy: Public Domain

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ഷാരൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനരംഗത്തെ ചൊല്ലി നിരവധി തീവ്ര ഹിന്ദുത്വ സംഘടനകള്‍ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു.

Advertisement