ആഗ്രഹം സഫലം ; പുതിയ കാര്‍ സ്വന്തമാക്കി നഞ്ചിയമ്മ

135

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം പാടി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. ഈ ഒറ്റ പാട്ടിലൂടെ തന്നെ ഈ കലാകാരിയെ ലോകം ശ്രദ്ധിച്ചു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത്.

Advertisements

സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്‌സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പാട്ടിന് പിന്നാലെ 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും നഞ്ചിയമ്മ കരസ്ഥമാക്കി .

Also readഅർജുന് നൽകിയ വാക്ക് പാലിച്ചു; അതിവേഗത്തിൽ പുതിയവീട് പൂർത്തിയാക്കി സമ്മാനിച്ച് ഗണേഷ് കുമാർ; ഒപ്പം സർപ്രൈസായി സമ്മാനങ്ങളും

അതേസമയം ഇപ്പോഴിതാ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നഞ്ചിയമ്മ. ഇതിന്റെ ചിത്രവും പുറത്തുവന്നു. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാര്‍ .

ഇതിന് 7.79 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. ഒരു കോംപാക്ട് ടഡഢ എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേര്‍ഷനുകളും ഇതിനുണ്ട്.

എന്തായാലും നഞ്ചിയമ്മ പുതിയ കാര്‍ വാങ്ങിയത് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് നഞ്ചിയമ്മക്ക് ഉള്ളത്. പ്രശസ്തി തേടി വന്നെങ്കിലും, ഇന്നും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിമ്മയുടെ ജീവിതം.

 

Advertisement