ഇവരുടെത് പ്രണയവിവാഹം ആയിരുന്നു; വീണ്ടും സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിദ്യ ഉണ്ണി

191

ദിവ്യ ഉണ്ണിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിദ്യ ഉണ്ണിയും. ഒരു സമയത്ത് സിനിമകളില്‍ സജീവമായിരുന്ന വിദ്യ , പിന്നീട് തന്റെ ജോലിക്കി പ്രാധാന്യം കൊടുക്കുകയായിരുന്നു താരം. ചാനല്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ആണ് വിദ്യ തിളങ്ങിയത്. ഡോക്ടര്‍ ലവ് എന്ന ചിത്രമായിരുന്നു വിദ്യയുടെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. 

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി വിദ്യ. പിന്നീട് തിരിച്ചു വരുകയും ചെയ്തില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിദ്യയുടെ ചേച്ചി ദിവ്യ ഉണ്ണി. വിദ്യ ആദ്യമായി ഒരു അമ്മയായതിന്റെ സന്തോഷത്തിലാണ് ഇവര്‍. സിംഗപ്പൂര് സെറ്റില്‍ഡാണ് വിദ്യയും ഭര്‍ത്താവ് സഞ്ജയന്‍. വിദ്യയ്ക്ക് എന്തിനും കൂട്ടുനില്‍ക്കുന്ന ഒരാളാണ് ഇദ്ദേഹം എന്ന് പങ്കിടുന്ന പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്.

Advertisements

Also readആഗ്രഹം സഫലം ; പുതിയ കാര്‍ സ്വന്തമാക്കി നഞ്ചിയമ്മ

തനിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ ആ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതേസമയം പിറക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരിക്കും എന്ന് പ്രസവത്തിനു മുമ്പേ തന്നെ വിദ്യ വെളിപ്പെടുത്തിയിരുന്നു. ഈ സമയം വാക്കുകളില്‍ നിര്‍വചിക്കാന്‍ സാധിക്കാത്ത അനുഭവം എന്ന് പറഞ്ഞു കൊണ്ടാണ് വിദ്യ പോസ്റ്റ് പങ്കുവെച്ചത്.


പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ താരത്തിന് കിടിലന്‍ സര്‍പ്രൈസ് ആണ് ഭര്‍ത്താവ് ഒരുക്കിയത്. എഞ്ചിനീയറിങ് പഠനത്തിനിടെ ആയിരുന്നു വിദ്യയും സഞ്ജയും സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി.

അതേസമയം ദിവ്യ ഉണ്ണിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ചുകൊണ്ട് ദിവ്യ ഉണ്ണി എത്താറുണ്ട്. സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ ഉണ്ട് ദിവ്യ ഉണ്ണിക്ക്.

 

Advertisement