Home Entertainment Celebrities

ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺ ഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും റിമൂവ് ചെയ്തു; അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നു?

16477

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയിയൽ പങ്കുവെച്ചതുമുതൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റുകളുമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തിൽ തിരക്കിലായിരുന്നു ഇരുവരും. എന്നാലിപ്പോഴിതാ ഇരുവരും പിരിയാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയിരിക്കകുയാണ്. ആരാധകർ തന്നെയാണ് ഇക്കാര്യത്തിൽ തുടക്കം മുതൽ സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

ALSO READ- ഞാനും മണിയും ഒരു തമാശ പറഞ്ഞത് ഓർമ്മയുണ്ട്; അവസാനം സംവിധായകൻ വിനയേട്ടന് ഭ്രാന്തായി; ഷൂട്ടിങ്ങ് നിർത്തി വെച്ചു; മണിക്ക് ഒപ്പമുള്ള ഓർമ്മകളിലൂടെ ദിലീപ്‌

അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നതായി സോഷ്യൽമീഡിയ ഉൾപ്പടെയുള്ളവയിലെ ചില സൂചനകൾ വെച്ചാണ് റിപ്പോർട്ടുകൾ വരുന്നത്. ഇരുവരും രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഒന്നാം പ്രണയവാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചിരുന്നു.

എന്നാൽ ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിട്ടതോടെ ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് സംശയങ്ങൾക്ക് കാരണമായത്. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല ഇപ്പോൾ.

ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഗോപി സുന്ദർ ഈ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. അമൃത സുരേഷും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

ALSO READ- നിറവയറിൽ നൃത്തം ചെയ്ത് വിദ്യാ ഉണ്ണി; നൃത്തം ചെയ്യുമ്‌ബോൾ ജീവിതം വളരെ മികച്ചതാകുന്നുവെന്ന് താരം; വൈറലായി വീഡിയോ

2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും കുറിച്ചത്. ഈ പോസ്റ്റാണ് അപ്രത്യക്ഷമായിരിക്കുന്നത്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.

ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പഴയ പാട്ണർ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രങ്ങളും അമൃത സുരേഷിന് ഒപ്പമുള്ള ചിത്രങ്ങളും പഴയതുപോലെ തന്നെയുണ്ട്.

അതേസമയം, അമൃതയുടെയും സഹോദരി അഭിരാമിയുടെയും മ്യൂസിക് ബാൻഡായ അമൃതംഗമയ പുതിയ ഗാനങ്ങളുമായി വേദികളിൽ സജീവമാവുകയാണ്. ഗോപി സുന്ദറിനൊപ്പം ഈയടുത്ത് കാനഡയിൽ അടക്കം ഇവർ ഷോ ചെയ്തിരുന്നു.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement