Home Entertainment Celebrities

നിറവയറിൽ നൃത്തം ചെയ്ത് വിദ്യാ ഉണ്ണി; നൃത്തം ചെയ്യുമ്‌ബോൾ ജീവിതം വളരെ മികച്ചതാകുന്നുവെന്ന് താരം; വൈറലായി വീഡിയോ

519

നടി ദിവ്യാ ഉണ്ണിയെ അധികമാരും മറക്കാൻ വഴിയില്ല. പക്ഷേ ചേച്ചിയുടെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയ വിദ്യാ ഉണ്ണിക്ക് വിചാരിച്ചപ്പോലെ സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. ഡോ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 3G തേർഡ് ജനറേഷൻ എന്ന മറ്റൊരു ചിത്രത്തിലും ചില ടെലിവിഷൻ പരിപാടികളുടെ അവതാരകയായും ഇടക്കാലത്തു പ്രവർത്തിച്ചിരുന്നു.

ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാർഡ് കരസ്ഥമാക്കിയെങ്കിലും സിനിമയിൽനിന്നു കുറച്ചുകാലം വിട്ടു നിന്ന അവർ സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 8 മാസം ഗർഭിണിയാണ് താരം.

Advertisements

Also Read ‘
സിനിമയുടെ നൂറു കാര്യങ്ങളിൽ ഇടപെട്ട് പ്രിയ കുഞ്ചാക്കോൻ; കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുവിൻ വർക്കി

നൃത്തം ചെയ്യുമ്‌ബോൾ ജീവിതം വളരെ മികച്ചതാകുന്നു’എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. തമന്നയുടെ ഗംഭീര നൃത്തത്തിൽ ശ്രദ്ധേയമായ ‘കാവാലാ’ പാട്ടിനൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് വിദ്യ നൃത്തം ചെയ്യുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ സജീവമായ താരം പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകാറുള്ളത്. ഇതിന് മുമ്പ് താരം യോഗ ചെയ്യുന്നതിന്റെയും, വെയിറ്റ് ട്രെയിനിങ്ങ് ചെയ്യുന്നതിന്റെയും വീഡിയോകൾ വൈറലായിരുന്നു.

നിലവിൽ സിനിമയിൽ നിന്ന് വിട്ട് നില്ക്കുന്ന താരം നല്ല വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു. കൊല്ലം അമൃത സ്‌കൂൾ ഓഫ് എൻജിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ വിഭാഗത്തിൽ ബിരുദം നേടിയ താരം കൊച്ചി ആസ്ഥാനമായുള്ള സോഫ്റ്റവെയർ എൻജിനിയറിങ്ങ് കമ്പനിയിലാണ് വർക്ക് ചെയ്തിരുന്നത്. നിലവിൽ ഹോങ്കോങ്ങിലാണ് താരം സെറ്റിൽ ചെയ്തിരിക്കുന്നത്.

Also Read
മണിക്കൂറുകളാണ് അപർണ ബാലമുരളി കുഞ്ചോക്കോ ബോബനെ കാത്തിരുന്നത്; അദ്ദേഹം ഒരു പ്രമോഷൻ പരിപാടിക്കും വന്നില്ല; നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് സുവിൻ വർക്കി

2019 ജനുവരിയിൽ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരൻ. കൊച്ചിയിൽവച്ചു നടന്ന വിവാഹ ചടങ്ങുകളിൽ മലയാള സിനിമാ താരങ്ങളായ വിനീത്, ജോമോൾ, ജലജ എന്നിവർ പങ്കെടുത്തിരുന്നു.

Advertisement