എന്നെ കണ്ടത് പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയേക്കാം; പക്ഷെ അതിനെല്ലാം മുകളിലാണ് റേച്ചൽ; ഏറ്റവും അനുയോജ്യയും ഞാൻ: ഹണി റോസ്

237

മലയാള സിനിമയിലെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. ഇതിനോടകം നിരവധിി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. പിന്നീട് തെലുങ്കിലും ഹണി റോസ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ബാലയ്യയുടെ നായികയായി തിളങ്ങി.

ALSO READ- സിനിമയുടെ നൂറു കാര്യങ്ങളിൽ ഇടപെട്ട് പ്രിയ കുഞ്ചാക്കോൻ; കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുവിൻ വർക്കി

ഇപ്പോഴിതാ തന്റെ കരിയറിനെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഗംഭീരമായ ഒരു കഥാപാത്രമവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് നടി ഹണി റോസ്.

എബ്രിഡ് ഷൈൻ സഹനിർമ്മാതാവാകുന്ന ചിത്രം റേച്ചൽ കഴിഞ്ഞ ദിവസം് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ഹണി റോസ് എത്തുകയാണ്.. ഇറച്ചി വെട്ടുകാരിയായി ഗംഭീര മേക്കോവറിലാണ് ഹണി റോസ് എത്തുന്നത്. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രം ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണെന്നാണ് സൂചനകൾ. അതേസമയം, റേച്ചൽ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ് ഇപ്പോൾ.

ALSO READ- മണിക്കൂറുകളാണ് അപർണ ബാലമുരളി കുഞ്ചോക്കോ ബോബനെ കാത്തിരുന്നത്; അദ്ദേഹം ഒരു പ്രമോഷൻ പരിപാടിക്കും വന്നില്ല; നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് സുവിൻ വർക്കി

റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡ് ഷൈനിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചൽ എന്നാണ് ഹണി റോസ് പറയുന്നത്. ‘റേച്ചലായി എന്നെ കണ്ടത് പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയേക്കാം. തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരാൻ ഈ സിനിമയാണ് ഏറ്റവും മികച്ചത്.

മോൺസ്റ്റർ, കുമ്പസാരം, ട്രിവാൻഡ്രം ലോഡ്ജ് എന്നീ സിനിമകളിൽ എനിക്ക് അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചു. എന്നാൽ റേച്ചൽ ഇതിനെല്ലാം മുകളിലാണ്. പ്രേക്ഷകർ ഇതുപോലൊരു കഥയും കഥാപാത്രത്തെയും അനുഭവിക്കുന്നത് ആദ്യമായിരിക്കും’- എന്നാണ് ഹണിയുടെ വാക്കുകൾ.

അതേസമയം, താൻ ചെയ്താൽ റേച്ചൽ നന്നാകും എന്ന തോന്നൽ തനിക്കുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യ താനാണെന്നാണ് കഥ കേട്ടപ്പോൾ തോന്നിയത്. എബ്രിഡ് ഷൈനിന്റെ സിനിമകളെല്ലാം യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നവയാണ്. പോലീസ് സ്റ്റേഷനെ മുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്തതു പോലെ ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. റേച്ചലിനും ഇതേ പ്രത്യേകതയുണ്ടെന്നാണ് ഹണി റോസ് പറയുന്നത്.

ഈ സിനിമയിൽ പച്ചയായ മനുഷ്യരാണ് അതിലെ കഥാപാത്രങ്ങളെല്ലാം. തന്നോട് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ തൊട്ട് താൻ ആവേശത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പരീക്ഷണ സിനിമയാണ് റേച്ചൽ എന്നാണ് തനിക്ക് മനസിലായതെന്നും ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞു.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement