എല്ലാം നന്നായിട്ടുണ്ട്, എന്നില്‍ വിശ്വസിച്ചതിന് എല്ലാവര്‍ക്കും നന്ദി, ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പേളിയുടെ കുറിപ്പ്, കൂടെ തന്നെയുണ്ടെന്ന് ആരാധകര്‍

181

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.

Advertisements

പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Also Read: സിഐഡി മൂസയുടെ രണ്ടാംഭാഗം വരുന്നു, ദിലീപിന്റെ പ്രതിസന്ധി പരിഹരിച്ച് രക്ഷിക്കാനല്ലെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍

ഇരുവരും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. യൂട്യൂബില്‍ പേളി പങ്കുവെക്കുന്ന വീഡിയോകളെല്ലാം മില്യണ്‍ വ്യൂവുകള്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം പേളി മാണിയടക്കം പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

നിലവില്‍ ആദായവകുപ്പിന്റെ റെയ്ഡിനോട് താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ സോഷ്യല്‍മീഡിയ പേജില്‍ പേളി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. എല്ലാം നന്നായിരിക്കുന്നുവെന്നും തന്നില്‍ വിശ്വസിച്ചതിന് നന്ദിയെന്നും എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും ആശംസിക്കുന്നുവന്നുമായിരുന്നു പേളിയുടെ കുറിപ്പ്.

Also Read: വസ്ത്രധാരണത്തെ കുറിച്ചൊക്കെ പറഞ്ഞാല്‍ പ്രശ്‌നമില്ല, എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം അതാണ്, വെളിപ്പെടുത്തി ശാലിന്‍ സോയ

പേളിയുടെ പോസ്റ്റ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. നിങ്ങള്‍ സ്‌ട്രോങ്ങായിരിക്കുവെന്നും തങ്ങള്‍ എപ്പോഴും കൂടെ തന്നെയുണ്ടെന്നുമായിരുന്നു ആരാധകര്‍ പേളിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

Advertisement