സുഹൃത്തിന് ഒഡിഷ സര്‍ക്കാര്‍ നല്‍കിയത് ഒന്നരക്കോടി; തന്നെ അഭിനന്ദിക്കാന്‍ സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും വന്നില്ല; പിആര്‍ ശ്രീജേഷ്

424

ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഹോക്കി താരവും മലയാളിയുമാണ് പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തോടെ ക്യാപ്റ്റനായ ശ്രീജേഷും താരങ്ങളും രാജ്യത്തിന് വലിയ അഭിമാനമാണ് സമ്മാനിച്ചത്.

അതേസമയം, ചൈനയില്‍ നിന്നും ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് തിരികെ എത്തിയ ശ്രീജേഷ് സംസ്ഥാനത്തിന് എതിരെ വലിയ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് അഭിനന്ദനവുമായി സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

Advertisements

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചതിന് ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം. ആദ്യമായി തന്നെ കാണാനും അഭിനന്ദിക്കാനും വീട്ടില്‍ എത്തിയത് ബംഗാള്‍ ഗവര്‍ണറാണ് എന്നാണ് ശ്രീജേഷ് പറയുന്നു.

ALSO READ- സുരേഷ് ഗോപിക്ക് ഒപ്പം വേദി പങ്കിടാന്‍ വിലക്ക്; എന്നിട്ടും പ്രൊഫ. എംകെ സാനുവിന്റെ ഏറ്റവും വലിയ അഭിലാഷം സാധ്യമാക്കാന്‍ സുരേഷ് ഗോപി; വാക്ക് നല്‍കി താരം

അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു. ഞങ്ങളെപ്പോലെ രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിപ്പിടിക്കുന്ന കായിക താരങ്ങള്‍ നേരിടുന്നത് വലിയ അവഗണനയാണ്.

ALSO READ- മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചതിന് ആ സംവിധായകന്‍ വഴക്ക് പറഞ്ഞു, ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞു, രജനി ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സീത

ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല. ഈ ചിന്താഗതി വരുമ്പോ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്.

തന്റെ സുഹൃത്തും ഹോക്കിയില്‍ സഹ താരവുമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് ആണ് മുഖ്യമന്ത്രി കൈയില്‍ കൊടുത്തത്.

അതൊക്കെ ആണ് കളിക്കാര്‍ക്ക് പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

Advertisement