പ്രായത്തെ ഞാന്‍ മാറ്റും; എന്നെ മാറ്റാന്‍ പ്രായത്തെ അനുവദിക്കില്ല, 44ാം ജന്മദിനത്തില്‍ ദൃഢനിശ്ചയവുമായി ജ്യോതിക

362

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.

Advertisements

സൂര്യയ്‌ക്കൊപ്പം എത്തുന്ന സ്റ്റേജ് ഷോകളില്‍ ജ്യോതികയെ താരജാഡകളില്ലതെ കാണുന്നത് ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം 44-ാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ജ്യോതികയ്ക്ക് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളും നേര്‍ന്നിരുന്നു.

കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങളുമായി നടി ഐശ്വര്യ മേനോൻ

പിറന്നാള്‍ ദിനത്തില്‍ താരം വ്യത്യസ്തമായ ഒരു വീഡിയോയാണ് ജ്യോതിക ആരാധകരുമായി പങ്കുവെച്ചത്. തന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ജിം ട്രെയിനറായ മഹേഷ് ഘനേക്കര്‍ക്ക് ഒപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഈ ജന്മദിനം തൊട്ട് എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുകയാണ്. എന്നെ മാറ്റാന്‍ എന്റെ പ്രായത്തെ ഞാന്‍ അനുവദിക്കില്ല. പ്രായത്തെ ഞാനാണ് മാറ്റുക എന്നും ജ്യോതിക കുറിക്കുന്നു-വീഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചത്.

അതേസമം, എല്ലാവരേയും താരം പ്രചോദിപ്പിക്കുകയാണ് എന്നാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്ന കമന്റുകള്‍.

ALSO READ- മാഷിന് ഇഷ്ടപെട്ടത് കൊണ്ട് എന്നും ഇത് തന്നെയാണ് ഇനി; കുറേപേര്‍ ചോദിച്ചുവെന്ന് മാഷ് പറഞ്ഞത് കൊണ്ട് പങ്കുവെയ്ക്കുന്നു: ദേവിക നമ്പ്യാര്‍

അടുത്തതായി മലയാള സിനിമയിലാണ് താരം അഭിനയിക്കാന്‍ പോകുന്നത്. ജിയോ ബേബി സംവിധാനംയ ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ജ്യോതിക മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്.

റോഷാക്ക് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതികയുടെ ഒരു മലയാള സിനിമ റിലീസിന് ഒരുങ്ങുന്നത്. താരത്തിന്റെ ജന്മദിനത്തിന്റെ അന്നാണ് കാതല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്.

Advertisement