കുഞ്ഞിന്റെ ജന്മദിനത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ആരാധകരോട് പുതിയ വിശേഷം പങ്കിട്ട് ആതിര മാധവ്

99

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്കിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. സുമിത്രയുടെ പ്രിയപ്പെട്ട മരുമകൾ ഇപ്പോൾ അഭിനയത്തിന് ഇടവേള എടുത്തിരിയ്ക്കുകയാണ്.

കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ആതിര അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ചത്. സീരിയലിൽ അഭിനയിക്കുന്നില്ലെങ്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി സജീവമാണ് താരം. താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

Advertisements

ആതിര യൂട്യൂബിൽ പങ്കുവെക്കുന്ന വീഡിയോകൾ പലപ്പോഴും വൈറലാവാറുണ്ട്. താരം ഇടയ്ക്ക് വിശേഷങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മുൻപ് ചേച്ചിമാർക്കൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചത് വൈറലായിരുന്നു.

ALSO READ- കുട്ടിക്കാലത്ത് തന്നെ അനിയത്തിയെ നഷ്ടമായി; അച്ഛനും അകന്നു, പിന്നാലെ ഭാര്യയും? കുടുംബ ബന്ധങ്ങളിൽ നിന്നും അകന്ന് വിജയ് കടുത്ത വിഷാദത്തിലെന്ന്

ഇതിനിടെ കുഞ്ഞിന്റെ വിശേഷങ്ങളും ആതിര പങ്കുവെയ്ക്കാറുണ്ട്. ഗർഭത്തിന്റെ ആദ്യ നാളുകളിലും താരം അഭിനയിച്ചിരുന്നു. പിന്നീട് താരം സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ താരം പങ്കിടാറുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ മകന് ഒരു വയസ് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ താരം മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ തന്റെ ചാനലിലൂടെ പങ്കിട്ടിരിക്കുന്നത്.

വീണ്ടും സീരിയലിലേയ്ക്ക് മടങ്ങി എത്തുന്നുവെന്ന സന്തോഷ വാർത്തയാണ് ആതിര ചാനലിലൂടെ ആരാധകരെ അറിയിച്ചത്. എന്നാൽ മുഴുനീള കഥാപാത്രമായിട്ടല്ല തന്റെ വേഷമെന്നും അതിഥി വേഷത്തിലാണ് എത്തുന്നതെന്നും ആതിര പറയുന്നുണ്ട്. തന്റെ വീടിന് അടുത്താണ് ഷൂട്ടിങ്ങെന്നും ഷൂട്ടിനായി പോകുമ്പോൾ അമ്മയുടെ കൈയ്യിൽ മകനെ ഏൽപ്പിക്കുമെന്നുമാണ് ആതിര പറയുന്നത്.

ALSO READ- ‘ഞാൻ അഭിനയിക്കേണ്ട, ഞാൻ ജോലി ചെയ്യാൻ പാടില്ല എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്’; പുതിയ സിനിമ പ്രതിസന്ധിയിൽ ആണെന്നും ദിലീപ്

അതേസമയം, ഒന്നര വർഷത്തിന് ശേഷമാണ് താൻ സീരിയലിലേക്കു എത്തുന്നതെന്നും താരം പറയുന്നു. ഗീത ഗോവിന്ദം എന്ന സീരിയലിലാണ് അതിഥി വേഷത്തിൽ ആതിരയെത്തുന്നത്.

ഗീത ഗോവിന്ദത്തിൽ കുടുംബ വിളക്കിൽ ഉണ്ടായിരുന്ന അമൃതയും സീരിയലിൽ ഉണ്ടെന്നത് തനിക്കും ഏറെ ആശ്വാസമായ കാര്യമാണെന്നും വളരെ സന്തോഷത്തിലാണ് താനെന്നും ആതിര മാധവ് വ്യക്തമാക്കി.

Advertisement