Home Entertainment Celebrities

‘ഞാൻ അഭിനയിക്കേണ്ട, ഞാൻ ജോലി ചെയ്യാൻ പാടില്ല എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്’; പുതിയ സിനിമ പ്രതിസന്ധിയിൽ ആണെന്നും ദിലീപ്

1008

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.

പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.

Advertisements

അടുത്ത കാലത്ത് ചില വിവാദങ്ങളിൽ പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ സിനിമയും അനേകായിരം ആരാധകരുമാണ് ഉള്ളത്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപെട്ടവയാണ്.

ALSO READ- ‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ,ഇനിയെന്നെ പിടിച്ച കിട്ടൂല’; ഈ വീഡിയോ സിഡിയിൽ ആക്കി ഇടയ്ക്കിടെ കാണും; മമ്മൂട്ടിയോട് ടൊവിനോ

ഇപ്പോഴിതാ നാല് വർഷത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം തീയേറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് ദിലീപ് പറയുന്നത്.

നിരന്തരം തന്നെ കുറിച്ചും തന്റെ വീട്ടുകാരെ കുറിച്ചുള്ള വാർത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പി ആർ വർക്കുകൾ കുറവാണെന്നും ദിലീപ് പറയുന്നു.

‘കഴിഞ്ഞ കുറേ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണം. ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാൻ പറ്റില്ലല്ലോ. നിങ്ങൾക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്യാം.’- എന്നാണ് ദിലീപ് പറയുന്നത്.

‘ഞങ്ങളെ സപ്പോർട്ട് ചെയ്യണം. അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാൻ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാൻ അഭിനയിക്കേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നുള്ള ആൾക്കാരുണ്ട്. എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്’.- എന്നാണ് ദിലീപ് വിശദീകരിക്കുന്നത്.

ALSO READ-തുടർ പരാജയങ്ങൾ, കൂടിയ പ്രതിഫലം; നയൻസിനെ ഒഴിവാക്കി; വിഘ്‌നേഷ് ശിവൻ ചിത്രത്തിൽ ജാൻവി കപൂർ നായിക

‘അതുകൊണ്ട് തന്നെയാണ് ഞാൻ ജോലി ചെയ്യാൻ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ’- താരം പറയുന്നു.

നിലവിൽ താനും തന്റെ സിനിമയും വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും എന്നാൽ, നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018 എന്നും ദിലീപ് വിശദീകരിച്ചു.

താൻ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തം ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് എന്നും ദിലീപ് പറഞ്ഞു. അതേസമയം വോയിസ് ഓഫ് സത്യനാഥൻ ജൂലൈ 14നാണ് റിലീസ് ചെയ്യുന്നത്.

സിനിമയുടെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. ക്ലീൻ യു സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയാണ് തിയേറ്ററിൽ ലക്ഷ്യം വെയ്ക്കുന്നത്.

Advertisement