തുടർ പരാജയങ്ങൾ, കൂടിയ പ്രതിഫലം; നയൻസിനെ ഒഴിവാക്കി; വിഘ്‌നേഷ് ശിവൻ ചിത്രത്തിൽ ജാൻവി കപൂർ നായിക

4157

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്നേശിനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു. നാനും റൗഡി താനിന്റെ സെറ്റിൽ വർക്ക് ചെയ്യുമ്പോഴാണ് പ്രണയത്തിലായതെന്നം അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്നേഷ് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ വിക്കി പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ വിഘ്‌നേശ് അടുത്ത ചിത്രത്തിൻരെ പണിപ്പുരയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ALSO READ- ‘മനസ്സിൽ ഒരുപാട് പ്രണയമുണ്ട്, പ്രണയം മാത്രമേ ഉള്ളൂ; ചെറിയ കാര്യം മതി എനിക്ക് പ്രണയം തോന്നാൻ’: അനാർക്കലി മരിക്കാർ

അതേസമയം, വിഘ്നേഷ് ശിവന്റെ ഈ ചിത്രത്തിൽ നയൻതാര ഇല്ലെന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. വിക്കിയുടെ കാത്തുവാക്കുളെ രണ്ട് കാതൽ എന്ന ഒടുവിലത്തെ ചിത്രത്തിലും നയൻസ് നായികയായി എത്തിയിരുന്നു. ഈ സിനിമയിൽ നയൻസിനെ കൂടാതെ വിജയ് സേതുപതിയും സാമന്തയും ഉണ്ടായിരുന്നു.


അജിത്ത് ചിത്രം നഷ്ടമായതിന് പിന്നാലെ ലൗവ് ടുഡേ സംവിധായകൻ പ്രദീപ് രംഘനാഥനെ നായകനാക്കിയാണ് വിഘ്‌നേശ് പുതിയ സിനിമ ഒരുക്കുന്നത് എന്നാണ് വിവരം. കമൽഹാസന്റെ രാജ്കമൽ ഫിലിംസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തതെന്നും റിപ്പോർട്ടുണ്ട്.

ALSO READ- അറംപറ്റിയത് പോലുള്ള അവസാന യാത്ര പറച്ചില്‍, ജീവനെടുത്ത് വിമാനാപകടം, ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 25 വയസ്സ് പ്രായം, തീരാനോവായി തരുണി

ഈ സിനിമയിൽ നായികയാകാനിരുന്നത് നയൻതാരയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കി ബോളിവുഡ് സുന്ദരി ജാൻവി കപൂർ ആയിരിക്കും നായിക എന്നാണ് സൂചന.

അതേ സമയം നയൻതാരയുടെ കൂടിയ പ്രതിഫലവും, അടുത്തിടെ ഇറങ്ങിയ നയൻസ് ചിത്രങ്ങളുടെ പരാജയവുമാണ് നിർമ്മാതാക്കളെ ഇത്തരം ഒരു തീരുമാന്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ വാർത്തകളോട് ഔദ്യോഗികമായി ഇതിനോട് നയൻതാരയോ വിഘ്‌നേഷോ പ്രതികരിച്ചിട്ടില്ല. ജാൻവിയുടെ കോളിവുഡ് അറങ്ങേറ്റമായിരിക്കും വരാനിരിക്കുന്ന വിഘ്‌നേശ് ിസിനിമ.

Advertisement