അറംപറ്റിയത് പോലുള്ള അവസാന യാത്ര പറച്ചില്‍, ജീവനെടുത്ത് വിമാനാപകടം, ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 25 വയസ്സ് പ്രായം, തീരാനോവായി തരുണി

328

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വെള്ളിനക്ഷത്രത്തിലൂടെ എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കുഞ്ഞുതാരമായിരുന്നു തരുണി സച്ചിദേവ്. ബേബി തരുണി അന്ന് ഒത്തിരി ആരാധകരെയായിരുന്നു സ്വന്തമാക്കിയത്.

Advertisements

വെള്ളിനക്ഷത്രത്തിന് ശേഷം നിരവധി സിനിമകളില്‍ തരുണിക്ക് അവസരം ലഭിച്ചിരുന്നു. തന്റെ നാലാമത്തെ വയസ്സിലായിരുന്നു തരുണി വെള്ളിനക്ഷത്രത്തില്‍ അഭിനയിച്ച് കൈയ്യടി നേടിയത്. പിന്നീട് അമിതാഭ് ബച്ചനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചു.

Also Read: മമ്മൂക്ക കോമഡി പറഞ്ഞാല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി, ആ സിനിമ കണ്ട് തിയ്യേറ്റര്‍ മുഴുവനും ചിരിച്ചു, ബെന്നി പി നായരമ്പലം പറയുന്നു

സിനിമകളില്‍ മാത്രമല്ല, വിവിധ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നല്ലൊരു ഭാവിയുണ്ടാവേണ്ടിയിരുന്ന താരം എന്നാല്‍ 2012 ല്‍ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ഒരു വിമാനാപകടത്തിലായിരുന്നു തരുണി മരണപ്പെട്ടത്.

തരുണിക്കൊപ്പം അമ്മയും അന്ന് മരിച്ചു. ഭാവിയില്‍ സിനിമയില്‍ തിളങ്ങുന്ന നായികയാവേണം എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു തരുണി യാത്രയായത്. തരുണി ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സായേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: ഒരു ബോധവുമില്ലാത്ത നടന്‍, ഞങ്ങള്‍ ഒത്തിരി സഹിച്ചു, നൂറ്റിഅമ്പതോളം കേസുകളായിരുന്നു അയാളുടെ പേരിലുണ്ടായിരുന്നത്, എപ്പോഴും ജയിലിലാണ്, മന്‍സൂര്‍ അലിഖാനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നു

തന്റെ അവസാനയാത്രക്ക് മുമ്പ് തരുണി കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞിരുന്നു. ഇത് തന്റെ അവസാന കൂടി കാഴ്ചയാണെന്ന് പറഞ്ഞായിരുന്നു കൂട്ടുകാരോട് യാത്ര പറഞ്ഞത്. ചിരിച്ചുകൊണ്ട് പോയ തരുണിയെ ഇന്നും കൂട്ടുകാരെല്ലാം വേദനയോടെ ഓര്‍ക്കുന്നുണ്ട്.

Advertisement