ഒരു ബോധവുമില്ലാത്ത നടന്‍, ഞങ്ങള്‍ ഒത്തിരി സഹിച്ചു, നൂറ്റിഅമ്പതോളം കേസുകളായിരുന്നു അയാളുടെ പേരിലുണ്ടായിരുന്നത്, എപ്പോഴും ജയിലിലാണ്, മന്‍സൂര്‍ അലിഖാനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നു

46170

മലയാള സിനിമാപ്രേമികളുടെ എക്കാലത്തെയും ഇഷ്ടനടന്മാരില്‍ ഒരാളാണ് ഹരിശ്രീ അശോകന്‍. സിനിമാരംഗത്തെ കോമഡി രാജാക്കന്മാരില്‍ ഒരാളാണ് താരം. എന്നാല്‍ തനിക്ക് കോമഡി വേഷങ്ങള്‍ മാത്രമല്ല, സീരിയസ് റോളുകളും വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് താരം സംസാരിക്കുകയാണ്. സത്യം ശിവം സുന്ദരം എന്ന സിനിമയെ കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞത്. ഹനീഫിക്കയുമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു അതെന്നും മത്സരിച്ചഭിനയിക്കുകയായിരുന്നു ഇരുവരുമെന്നും അദ്ദേഹം പറയുന്നു.

Also Read: ഞാൻ അവരെ വിളിച്ച് എന്നെ കുറിച്ച് നല്ലത് എഴുതാൻ പറയുമ്ബോൾ അവരാരും ചെയ്യുന്നില്ല. മോശം എഴുതുമ്പോഴും വരുന്നത് എന്റെ ചിരിച്ച മുഖമാണ്

കോമഡി ആസ്വദിക്കുന്ന കാര്യത്തില്‍ ശരിക്കും ഹനീഫക്കയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. അസാധ്യ നടനാണ് അദ്ദേഹമെന്നും ഹനീഫ്ക്കയ്‌ക്കൊപ്പമുള്ള വേഷം താന്‍ ചോദിച്ച് വാങ്ങിയതായിരുന്നുവെന്നും കാരണം താന്‍ അദ്ദേഹത്തിനൊപ്പം കംഫര്‍ട്ടബിളായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ അഭിനയിച്ച നടന്‍ മന്‍സൂര്‍ ഖാനെ മറക്കാന്‍ കഴിയില്ല. അദ്ദേഹം തങ്ങളെ തല്ലുന്ന ഒരു സീനുണ്ടെന്നും തങ്ങള്‍ കാഴ്ചയില്ലാത്തവരായതിനാല്‍ കണ്ണ് മുകളിലേക്ക് വെച്ച് അഭിനയിക്കുമ്പോള്‍ അദ്ദേഹം തന്നെ ശരിക്കും ചവിട്ടിയെന്ന് അശോകന്‍ പറയുന്നു.

Also Read; മമ്മൂക്ക കോമഡി ചെയ്താൽ വിജയിക്കില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ആ സിനിമ; അതിന് ശേഷം മമ്മൂക്കയുടെ ആത്മവിശ്വസം വർദ്ധിച്ചു; ബെന്നി.പി നായരമ്പലം

ആദ്യം രണ്ട് മൂന്ന് തവണ കൈക്കിട്ടായിരുന്നു ചവിട്ടിയത്. പിന്നെ നെഞ്ചിനിട്ടും ചവിട്ടിയെന്നും നല്ല വേദന തോന്നിയപ്പോള്‍ ഇനി ഇങ്ങനെ ചവിട്ടരുതെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും എന്നാല്‍ പുള്ളി അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും ചവിട്ടിയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

തനിക്ക് ദേഷ്യം വന്നു. ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന് ഇനി നീ എന്റെ ദേഹത്ത് തൊട്ടാല്‍ പിന്നെ നീ മദ്രാസ് കാണില്ലെന്ന് താന്‍ പറഞ്ഞുവെന്നും പിന്നെ കുഴപ്പമൊന്നുമുണ്ടായില്ലെന്നും തന്റെ നാലിരട്ടിയുണ്ടായിരുന്നു മന്‍സൂറെന്നും ശരിക്കും ഒരു ബോധമില്ലാത്ത ആളാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

മന്‍സൂറിനെതിരെ നൂറ്റി അമ്പതോളം പോലീസ് കേസുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം എപ്പോഴും ജയിലില്‍ തന്നെയായിരുന്നുവെന്നും വീട്ടിലൊക്കെ വരുന്നത് വല്ലപ്പോഴുമായിരുന്നുവെന്നും സിനിമ ഷൂട്ടിങ് സമയത്ത് മന്‍സൂറിനെ കൊണ്ട് ഒത്തിരി സഹിച്ചുവെന്നും നടന്‍ പറയുന്നു.

Advertisement