അഖിലേട്ടനും കുടുംബത്തിനുമൊപ്പം; സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നാദിറ, വൈറലായി ചിത്രം

288

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് വിജയകരമായി അവസാനിച്ചിരിക്കുകയാണ്. അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്.

Advertisements

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ട്രാന്‍സ്ജെന്‍ഡറായ നാദിറ. ഈ ഷോയില്‍ വന്നതോടെ ഏറ്റവും നേട്ടമുണ്ടായത് നാദിറയ്ക്കായിരുന്നു. മോഡലായ നാദിറയുടെ കുടുംബജീവിതം ഈ ഷോയിലൂടെ മാറിമറിഞ്ഞു.

Also Read: ഒരു ബോധവുമില്ലാത്ത നടന്‍, ഞങ്ങള്‍ ഒത്തിരി സഹിച്ചു, നൂറ്റിഅമ്പതോളം കേസുകളായിരുന്നു അയാളുടെ പേരിലുണ്ടായിരുന്നത്, എപ്പോഴും ജയിലിലാണ്, മന്‍സൂര്‍ അലിഖാനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നു

നാദിറയുടെ പ്രകടനം കണ്ടതോടെ വീട്ടിലുള്ളവര്‍ നാദിറയെ അംഗീകരിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും നാദിറ ഷോയിലെ ഏറ്റവും വ്യത്യസ്തമാര്‍ന്ന പണപ്പെട്ടി ടാസ്‌കിന് ശേഷം ഷോയില്‍ നിന്നും പിന്‍വാങ്ങിയത് ആരാധകരെ വേദനയിലാഴ്ത്തിയിരുന്നു.

എന്നാല്‍ നാദിറയുടെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് പ്രേക്ഷകര്‍ അംഗീകരിച്ചു. ഇപ്പോഴിതാ നാദിറ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇ്‌പ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: ഞാൻ അവരെ വിളിച്ച് എന്നെ കുറിച്ച് നല്ലത് എഴുതാൻ പറയുമ്ബോൾ അവരാരും ചെയ്യുന്നില്ല. മോശം എഴുതുമ്പോഴും വരുന്നത് എന്റെ ചിരിച്ച മുഖമാണ്

അഖില്‍ മാരാരും ഉപ്പയും ഉമ്മയും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു നാദിറ പങ്കുവെച്ചത്. അഖിലേട്ടനും തന്റെ കുടുംബത്തിനുമൊപ്പമുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍ എന്നായിരുന്നു നാദിറ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നേരത്തെ ബിഗ് ബോസ് ഹൗസില്‍ വെച്ച് നാദിറ മാതൃദിനത്തില്‍ ഉമ്മയ്‌ക്കെഴുതിയ കത്ത് നേരിട്ട് കൊടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കത്തുമായിരിക്കുന്ന ഉമ്മയുടെ ചിത്രമായിരുന്നു ഇത്. ഇതും വൈറലായിരുന്നു.

Advertisement