Home Entertainment Celebrities

അതിസുന്ദരിയായി മീനു ലക്ഷ്മി, സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ സുന്ദരിമാരും, വൈറലായി വിവാഹവീഡിയോ

357

സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീര്‍ന്ന താരമാണ് മീനു ലക്ഷ്മി. ടിക് ടോക്കിലൂടെ എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇന്ന് യൂട്യൂബിലും ഇന്‍സ്റ്റയിലുമെല്ലാം തിളങ്ങുകയാണ്.

Advertisements

ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. മോഡലിംഗ് രംഗത്തും സജീവമാണ് മീനു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. അനീഷ് ഗോപാലകൃഷ്ണനാണ് മീനുവിന്റെ ഭര്‍ത്താവ്.

Also Read: മമ്മൂക്ക കോമഡി പറഞ്ഞാല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി, ആ സിനിമ കണ്ട് തിയ്യേറ്റര്‍ മുഴുവനും ചിരിച്ചു, ബെന്നി പി നായരമ്പലം പറയുന്നു

വളരെ ആഡംബരപൂര്‍വ്വമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തികച്ചും വ്യത്യസ്തമാര്‍ന്ന കോസ്റ്റിയൂമുകളിലായിരുന്നു വിവാഹവേദിയിലേക്ക് മീനു എത്തിയത്. നിരവധി സോഷ്യല്‍മീഡിയ താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

എന്നാല്‍ വിവാഹശേഷം മീനു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. മീനു കുറച്ചധികം ഇമോഷണല്‍ ആണെന്നായിരുന്നു ഭര്‍ത്താവ് അനീഷ് പറഞ്ഞത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മീനു വരന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പു് കരയുന്ന വീഡിയോയാണ്.

Also Read: അഖിലേട്ടനും കുടുംബത്തിനുമൊപ്പം; സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നാദിറ, വൈറലായി ചിത്രം

കൂടാതെ മീനുവിന്റെ വിവാഹം കൂടാനെത്തിയ താരസുന്ദരിമാരുടെ വീഡിയോകളും സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ആന്‍ സിന്ധു, ആമി ആശോകന്‍ , ലെന നിഖില്‍, ഹിമ സുജിത്, സഞ്ജു തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Advertisement