‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ,ഇനിയെന്നെ പിടിച്ച കിട്ടൂല’; ഈ വീഡിയോ സിഡിയിൽ ആക്കി ഇടയ്ക്കിടെ കാണും; മമ്മൂട്ടിയോട് ടൊവിനോ

103

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റായി വന്ന് സിനിമയിൽ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടൻ ടൊവിനോ.

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ സിനിമ. ചിത്രമിപ്പോൾ 200 നോടി ക്ലബിലടക്കം ഇടം പിടിച്ച് മുന്നോട്ട് കുതിക്കുകയാണ്.

ALSO READ- തുടർ പരാജയങ്ങൾ, കൂടിയ പ്രതിഫലം; നയൻസിനെ ഒഴിവാക്കി; വിഘ്‌നേഷ് ശിവൻ ചിത്രത്തിൽ ജാൻവി കപൂർ നായിക

ഇപ്പോഴിതാ അനന്ദ് ടിവി അവാർഡ്‌സിൽ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരവും ടൊവിനോ സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയിൽ നിന്നാണ് ാെടവിനോ അവാർഡ് ഏറ്റുവാങ്ങിയത്.ഇതിന്റെ സന്തോഷം പങ്കുവച്ച് ടൊവിനോ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വീഡിയോയിലൂടെയാണ് ടൊവിനോ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. ‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ,ഇനിയെന്നെ പിടിച്ച കിട്ടൂല എന്നാണ് വീഡിയോയ്ക്ക് ടൊവിനോ ക്യാപ്ഷനായി കുറിച്ചത്.

തനിക്ക് മമ്മുക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രവും ലഭിച്ചത് അവിസ്മരണീയ അനുഭവമാണെന്നും ടൊവിനോ പ്രതികരിച്ചു. ‘എന്റെ ആരാധന ബിംബം എന്നെക്കുറിച്ച് സന്തോഷകരമായ കാര്യങ്ങൾ പറയുന്നത് കേൾക്കുന്നതും ശരിക്കും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിലുള്ള ബിൽഡപ്പ്, ജീവിതത്തിൽ അഭിമാനിക്കുന്ന കാര്യമാണ്. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി’- ടൊവിനോ പറഞ്ഞു.

ALSO READ-‘മനസ്സിൽ ഒരുപാട് പ്രണയമുണ്ട്, പ്രണയം മാത്രമേ ഉള്ളൂ; ചെറിയ കാര്യം മതി എനിക്ക് പ്രണയം തോന്നാൻ’: അനാർക്കലി മരിക്കാർ

ഈ വീഡിയോയിൽ ടൊവിനോയെക്കുറിച്ച് വളരെ മനോഹരമായി തന്നെ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ”ഈ അവാർഡ്, ഭാര്യയും ഭർത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോൾ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റൽ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.” – എന്നാണ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടി ടൊവിനോയെ കുറിച്ച് പറഞ്ഞത്.

ടൊവിനോ പങ്കുവെച്ച ഇതേ വീഡിയോയിൽ അവാർഡ് വാങ്ങിയ ശേഷം ടൊവിനോ നടത്തിയ മറുപടി പ്രസംഗവും ഉണ്ട്. ഇതിൽ വളരെ ഫോർമാലിറ്റിയിൽ ചെയ്യാവുന്ന കാര്യം തന്നെക്കുറിച്ച് നന്നായി പറഞ്ഞെന്നും. അത് സിഡിയിൽ ആക്കി തന്നാൽ ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നുവെന്നും ടൊവിനോ പറയുകയാണ്.

Advertisement