Home Entertainment Celebrities

‘റാഫിക്കയെ കാണാൻ പോകുന്ന ദിവസം അടിവയറ്റിന്ന് ഒരു തീ പോലെ തോന്നും’ എന്ന് ചക്കപ്പഴത്തിലെ സുമയുടെ പ്രിയതമ മഹീന; വൈറലായി കുറിപ്പ്

234

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലിൽ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയിൽ പ്രേക്ഷക പ്രിയം നേടിയെടുക്കാൻ നടന് സാധിച്ചു.

താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു. മഹീനയാണ് റാഫിയുടെ ഭാര്യ. ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ സജീവമായ റാഫിയും മഹീനയും തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പറയുകയാണ് റാഫിയുടെ ഭാര്യ മഹീന.

ALSO READ- ‘എന്റെ മുൻഭർത്താവ് എനിക്ക് ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതു മാത്രമാണ്’; വെളിപ്പെടുത്തി ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥ്

തങ്ങളുടെ പ്രണയം വളരെ രഹസ്യമായിരുന്നുവെന്നും വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ലെന്നും മഹീന പറയുന്നു. പ്രണയ കാലം മുതലുള്ള ഇരുവരുടെയും ചിത്രങ്ങളും മഹീന പങ്കുവെച്ചിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിന് ശേഷം പിന്നീട് കണ്ടതെല്ലാം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നുവെന്നും അപ്പോൾ ഒത്തിരി സന്തോഷമായിരുന്നുവെന്നും മഹീന പറയുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള തങ്ങളുടെ കൂടിക്കാഴ്ചയിൽ പരസ്പരം ഇഷ്ടം കൂടിക്കൂടി വരികയായിരുന്നുവെന്നും ഇന്ന് ആ ഇഷ്ടം തങ്ങളുടെ ജീവിതമായി മാറിയെന്നും മഹീന കൂട്ടിച്ചേർത്തു. മഹീന പ്രണയത്തിന്റെ ഓർമ്മകളും ചിത്രങ്ങളും പങ്കിട്ടത് വൈറലായിരിക്കുകയാണ്.

ALSO READ- ‘ഉണ്ണി മുകുന്ദന്റെ മനസ് മാടപ്രാവിന്റേത്, ആ രംഗം കാരണം എന്ന് നിന്റെ മൊയ്തീനിലെ നായകൻ ആകേണ്ട’ എന്ന് പറഞ്ഞു: വെളിപ്പെടുത്തി സംവിധായകൻ ആർഎസ് വിമൽ

‘ഇതൊക്കെ ആലോചിക്കുന്ന ടൈം ഒരു കുളിർമയാണ്. ഒന്നു കൂടി ആ കാലത്തേക്ക് പോകാൻ തോന്നും. അന്ന് ഞാൻ റാഫിക്കയെ മീറ്റ് ചെയ്യുന്ന സമയം ആരേലും കാണുമോ ആരേലും അറിയുമോ എന്നൊകെ ഓർത്ത് ടെൻഷൻ അടിച്ചു നില്ക്കുന്ന നിൽപ്പ് ആണ്. റാഫിക്കയെ കാണാൻ പോകുന്ന ദിവസം അടിവയറ്റന്ന് ഒരു തീ പോലെ തോന്നും.’

‘സിനിമയിലൊക്കെ പറയുന്ന പോലെ പിന്നെചുറ്റും ഉള്ളതോന്നും കാണില്ല സാറേ.. അന്ന് എനിക്ക് മനസിലായി ഈ മൊതല് ഇല്ലeണ്ട് എനിക്ക് ഇനി പറ്റില്ലെന്ന്. ഞങ്ങൾ സ്‌നേഹിച്ച സമയത്ത് പോയ പല സ്ഥലവും പിന്നെ ഞങ്ങൾ പോയിട്ടില്ല. ഞങ്ങൾ ചിലവിട്ട സ്ഥലത്തൊക്കെ ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ട്.’

‘റാഫിക്കയെ കാണാൻ പോകുന്ന സമയം ഒകെ ന്റെ ഫ്രണ്ട്സ് ന്റെ കൂടെ നില്ക്കും. ട്യൂഷൻ കഴിഞ് ആവും പോകുന്നത്. എങ്കി ലും അവരും എന്നെ വെയിറ്റ് ചെയ്ത് ഞാൻ വരുന്നത് വരെ നില്ക്കും. അവരോട് ഒകെ ഒരുപാട് നന്ദി. ഓരോ പ്രണയത്തിന് പിന്നിലും ഫ്രണ്ട്്സിന്റെ കൈ ഉണ്ടെന്ന് പറയുന്നത് സത്യം ആവും.’- എന്നാണ് മഹീന കുറിച്ചിരിക്കുന്നത്.

Advertisement