ആ സ്‌ക്രീന്‍ഷോട്ട് വരെ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് ആരതി പൊടി, ആരതി തീരുമാനമെടുക്കുന്ന ആളാണെന്ന് റോബിന്‍

85

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

Advertisements

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Also Read: സൂപ്പര്‍താരമായതിന് ശേഷവും എന്നെ മറന്നില്ല, വിക്രമിന്റെ ആ പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു, നടന്‍ വിക്രമിനെ കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നു

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ്. ആദ്യം പ്രൊപ്പോസ് ചെയ്തത് റോബിന്‍ ആണെന്ന് ആരതി പൊടി പറയുന്നു.

Also Read: ടോ കമലേ, അന്ന് എനിക്ക് ദേഷ്യം വന്നിട്ട് കമല്‍സാറിന്റെ വീട്ടിനുമുന്നില്‍ പോയി ചൂടായി, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

മെസ്സേജിലൂടെയാണ് റോബിന്‍ ഐ ലവ് യു എന്ന് പറഞ്ഞതെന്നും അതിന്റെ സക്രീന്‍ ഷോട്ട് ഇപ്പോഴും എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ആരതി പറയുന്നു. റോബിന് പെട്ടെന്ന് ദേഷ്യം വരുമെന്നും എന്നാല്‍ അപ്പോള്‍ തന്നെ വന്ന് സോറി പറയുമെന്നും ആരതി പറയുന്നു.

ആരതി തന്നെ പോലെ അല്ല, എടുത്തുചാടി തീരുമാനം എടുക്കുന്ന ആളാണ്. അങ്ങനെ ഒരു തീരുമാനം ആയിരുന്നു തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് പോലുമെന്നും റോബിനും കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് ആരതിയും റോബിനും നല്‍കിയ സൂചനകള്‍.

Advertisement