പ്രണയം പൂവണിയുന്നു, കെഎല്‍ രാഹുലും ആതിയ ഷെട്ടിയും ഒന്നിക്കുന്നു, ഇത് 2023ലെ ആദ്യ താര വിവാഹം

166

പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയും വിവാഹിതരാവാന്‍ പോകുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ജൂലൈ മുതല്‍ ഉയരുകയാണ്.

Advertisements

ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ വിവാഹ വാര്‍ത്ത പുറത്തുവന്നത്. രാഹുലും ആതിയയും നേരത്തെ മുതല്‍ പ്രണയത്തിലായിരുന്നു. 2021ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

Also Read: ആ സ്‌ക്രീന്‍ഷോട്ട് വരെ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് ആരതി പൊടി, ആരതി തീരുമാനമെടുക്കുന്ന ആളാണെന്ന് റോബിന്‍

ഒന്നിച്ചുള്ള ചിത്രങ്ങളും യാത്രകളുടെ വിശേഷങ്ങളെല്ലാം രാഹുലും ആതിയയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ മാസം അവസാനമായിരിക്കും ഇരുവരുടെയും വിവാഹം. ആര്‍ഭാടമായ വിവാഹമാണെന്നാണ് സൂചനകള്‍.

ജനുവരി 21 മുതല്‍ 23 വരെ മൂന്നു ദിവസങ്ങളിലായാണ് വിവാഹം. ഈ പുതുവര്‍ഷത്തെ ബോളിവുഡിലെ ആദ്യ വിവാഹമായിരിക്കും ആതിയയുടെയും രാഹുലിന്റെയും. മഹാരാഷ്ട്രയിലെ സുനിലിന്റെ ബംഗ്ലാവില്‍ വെച്ചായിരിക്കും വിവാഹാഘോഷങ്ങള്‍.

Also Read: ആ സ്‌ക്രീന്‍ഷോട്ട് വരെ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് ആരതി പൊടി, ആരതി തീരുമാനമെടുക്കുന്ന ആളാണെന്ന് റോബിന്‍

വിവാഹചടങ്ങുകളില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അതേ സമയം വിവാഹത്തിന് ആരെയും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇതില്‍ വ്യക്തത വന്നിട്ടില്ല. പ്രമുഖ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

Advertisement