ഓരോ ഇന്ത്യക്കാരനും അഭിമാനം! ജി20 ഉച്ചകോടിക്ക് വിജയകരമായി ആതിഥ്യം വഹിച്ചു; പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

614

ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ഒടുവിലെത്തിയ പത്താൻ, ജവാൻ സിനിമകളുടെ വിജയം അദ്ദേഹത്തിന്റെ ആരാധക ബലത്തിന്റെ സൂചന കൂടിയായിരുന്നു. ലേറ്റസ്റ്റായി റിലീസായ ജവാൻ സിനിമ മൂന്ന് ദിവസം കൊണ്ട് 300 കോടി ക്ലബിൽ കയറിയിരിക്കുകയാണ്.

ഷാരൂഖ് ഖാൻ നല്ലൊരു നടനെന്നതിലുപരിയായി നല്ലൊരു ഫാമിലിമാനും രാജ്യസ്‌നേഹിയും കൂടിയാണ്. അദ്ദേഹം പലപ്പോഴും രാജ്യത്തെ സാഹചര്യങ്ങളിൽ ആശങ്കയും വിജയങ്ങളിൽ അഭിമാനവും പങ്കുവെയക്കാറുണ്ട്.

Advertisements

ഇപ്പോൾ ഇന്ത്യ വിജയകരമായി ജി20 ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനെ പ്രശംസിക്കുകയാണ് ഷാരൂഖ് ഖാൻ. ജി20യുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിച്ച് സോഷ്യൽമീഡിയ എക്‌സിൽ എത്തിയിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരിൽ അഭിമാനം നിറച്ചു എന്നാണ് ഷാരൂഖ് പറയുന്നത്.

ALSO READ- ‘വണ്ടിച്ചെക്ക് നൽകിയ തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയല്ലേ?’ ലക്ഷ്മി പ്രിയയുടെ കുറിപ്പിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വൻചർച്ച!

ജി20 ഉച്ചകോടിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾക്കിടയിൽ ഐക്യം വളർത്തിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പ്രശംസിക്കുന്നുവെന്നാണ് ഷാരൂഖ് എക്‌സിൽ കുറിക്കുന്നത്.

കൂടാതെ, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ ഇത് അഭിമാനം നിറച്ചെന്നും സാർ അങ്ങയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത് ഏകത്വത്തിലാണ് എന്നും താരം പറഞ്ഞു.

ALSO READ-എആർ റഹ്‌മാൻ ഷോയ്ക്ക് വേണ്ടി പണം മുടക്കി ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാനാകാതെ ആരാധകർ; പരിപാടി കണ്ട് മണിരത്‌നവും ശാലിനിയും; കലിപ്പിൽ സോഷ്യൽമീഡിയ

ട്വീറ്റ് അവസാനിക്കുന്നത് ഇന്ത്യയുടെ ജി20 ആപ്തവാക്യത്തെ പരാമർശിച്ചു കൊണ്ടാണ്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’-ഷാരൂഖ് ഖാൻ കുറിച്ചതിങ്ങനെ.

അതേസമം, ഇത്തവണത്തെ ജി20 ഉച്ചകോടി രാജ്യതലസ്ഥനമായ ഡൽഹിയിലാണ് വിജയകരമായി പൂർത്തിയാക്കിയത്. ഉച്ചകോടി ഇന്നലെയായിരുന്നു അവസാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുളള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

Advertisement