ആരാധകപ്പോരിൽ മീശ വടിക്കാൻ ഒരുക്കമാണെന്ന് പറഞ്ഞ് തെന്നിന്ത്യൻ താരം മീശ രാജേന്ദ്രൻ; ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ താൻ അത് ചെയ്യുമെന്നും താരം

156

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് നല്കിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. സാക്ഷാൽ രജനികാന്ത് നായകനായി എത്തുന്നു എന്നതിന് പുറമേ, തെന്നിന്ത്യയിലെ മറ്റ് സൂപ്പർ താരങ്ങളായ മോഹൻലാലും. ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമായി. മാത്രമല്ല ബീസ്റ്റ് നല്കിയ തോൽവിക്ക് ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രം വൻ പ്രേക്ഷക സ്വീകാര്യതയാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടന്ന വിജയ് രജനീകാന്ത് ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും കൊഴുക്കുന്നു.വാരിസ് സിനിമയുടെ പ്രമോഷനിടെ വിജയാണ് സൂപ്പർസ്റ്റാർ എന്ന തരത്തിലുള്ള നടൻ ശരത് കുമാറിന്റെ പരാമർശത്തോടെയാണ് ആരാധകർ തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായത്.

Advertisements

Also Read
ഓരോ ഇന്ത്യക്കാരനും അഭിമാനം! ജി20 ഉച്ചകോടിക്ക് വിജയകരമായി ആതിഥ്യം വഹിച്ചു; പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

വൈകാതെ ജയിലർ ഓഡിയോ ലോഞ്ചിൽ രജനീകാന്ത് നടത്തിയ ചില പരാമർശങ്ങളും അതിന് പിന്നാലെ ജയിലർ നേടിയ വമ്ബൻ വിജയവും ഈ ആരാധകപ്പോരിന് സജീവമാക്കി.ഇപ്പോഴിതാ രജനീകാന്ത് ചിത്രമായ ജയിലറിന്റെ കളക്ഷൻ വിജയ് ചിത്രമായ ലിയോ മറികടന്നാൽ മീശ വടിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ മീശ രാജേന്ദ്രൻ.

വിജയാണ് സൂപ്പർസ്റ്റാർ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് നടനെ ചൊടിപ്പിച്ചത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് മീശ രാജേന്ദ്രന്റെ പ്രസ്താവന. രജനി സാറും വിജയ് സാറും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്.

Also Read
‘വണ്ടിച്ചെക്ക് നൽകിയ തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയല്ലേ?’ ലക്ഷ്മി പ്രിയയുടെ കുറിപ്പിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വൻചർച്ച!

ഇവർ തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. രജനിസാറും കമൽ സാറും തമ്മിൽ മത്സരമുണ്ടെന്ന് അംഗീകരിക്കാം. രജനി സാറിന്റെ ജയിലർ കളക്ഷൻ ലിയോ മറികടന്നാൽ ഈ മീശ തന്നെ ഞാൻ വടിക്കും. അഭിമുഖത്തിനിടെ മീശ രാജേന്ദ്രൻ വ്യക്തമാക്കി.

Advertisement