Home Entertainment Celebrities

പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളില്‍ പ്രണയമായി, ആദ്യമായി ഇഷ്ടം പറഞ്ഞത് ഞാനാണ്, മനസ്സ് തുറന്ന് പ്രിയ ഗായിക അനുരാധ

4933

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അനുരാധ. തെന്നിന്ത്യയില്‍ ഒത്തിരി ആരാധകരാണ് ഈ പാട്ടുകാരിക്കുള്ളത്. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് തന്റെ മധുരമൂറുന്ന ശബ്ദത്തില്‍ അനുരാധ മലയാള സിനിമയ്ക്ക് സമ്മനിച്ചത്.

Advertisements

പ്രശസ്ത പിന്നണി ഗായിക രേണുകയുടെ മകളും കര്‍ണാട്ടിക് സംഗീതജ്ഞന്‍ ശ്രീറാം പരശുറാമിന്റെ ഭാര്യയുമാണ് അനുരാധ. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ള. ഇപ്പോഴിതാ തന്റെ വിശേഷങ്ങളും കുടപുംബവിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് അനുരാധ.

Also Read: അമ്മയെ പോലെ സുന്ദരി, ചിപ്പിയുടെ മകള്‍ അവന്തികയെ കണ്ട് പ്രേക്ഷകര്‍ പറയുന്നു, വൈറലായി ചിത്രങ്ങള്‍

ഒരു റിയാലിറ്റി ഷോ ജഡ്ജ് ആയിട്ട് മാത്രമേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് തന്നെ അറിയൂള്ളൂവെന്നും താനൊരു പിന്നണി ഗായികയാണെന്ന് അറിയില്ലെന്നും അനുരാധ പറയുന്നു. അവര്‍ക്ക് തന്നെ അറിയാത്തത് ആലോചിക്കുമ്പോള്‍ താനൊരു ഗായിക തന്നെ ആണോ എന്ന് ആലോചിച്ചുപോകുമെന്നും താരം പറയുന്നു.

യുഎസില്‍ വെച്ചാണ് ഭര്‍ത്താവിനെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ ഒരു ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് എന്ന രീതിയിലുള്ള കോണ്‍ടാക്ട് മാത്രമായിരുന്നു. പരിയപ്പെട്ട് മൂന്നുമാസം കഴിഞ്ഞപ്പോള്‍ തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്നും താനാണ് പ്രണയം ആദ്യം പറഞ്ഞതെന്നും അനുരാധ പറയുന്നു.

Also Read: ജന്മം നല്‍കിയവരോട് ഇങ്ങനെ ചെയ്യരുത്, വേദിയില്‍ വെച്ച് മാതാപിതാക്കളെ അപമാനിച്ച വിജയിയ്ക്ക് രൂക്ഷവിമര്‍ശനം

അനുരാധ ഒരു സിംപിള്‍ വ്യക്തിയാണെന്നും എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അത് പറയുമെന്നും ഭര്‍ത്താവ് പറയുന്നു. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിനെ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ മാതാപിതാക്കളായിരുന്നുവെന്നും താന്‍ ആദ്യമായി അവരെ കാണാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് രാഗം പാടുകയായിരുന്നുവെന്നും തന്നെയും അതില്‍ അവര്‍ ഉള്‍പ്പെടുത്തിയെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു.

Advertisement