അമ്മയെ പോലെ സുന്ദരി, ചിപ്പിയുടെ മകള്‍ അവന്തികയെ കണ്ട് പ്രേക്ഷകര്‍ പറയുന്നു, വൈറലായി ചിത്രങ്ങള്‍

1296

ഭരതന്‍ ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാഥേയം എന്ന ക്ലാസ്സിക് സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. പാഥേയത്തിന്റെ തകര്‍പ്പന്‍ വിജയത്തോടെ കൈനിറയെ അവസരങ്ങള്‍ ലഭിച്ച് ചിപ്പി നായികയായും സഹനടിയായും എല്ലാം മിന്നി തിളങ്ങുകയായിരുന്നു.

Advertisements

സിനിമകളില്‍ സജീവമായിരുന്ന സമയത്ത് നിര്‍മ്മാതാവ് രഞ്ജിത്തിനെ പ്രണയിച്ച് വിവാഹം കഴിച്ച ചിപ്പി പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നുയ എന്നാല്‍ ഇടവേളയ്ക്ക് ശേഷം സീരിയലുകളില്‍ സജീവമായപ്പോഴും പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്

Also Read: അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞത് അതായിരുന്നു, നിറകണ്ണുകളോടെ ഗിരിജ പറയുന്നു

അഭിനയത്തിന് പുറമെ സീരിയല്‍ നിര്‍മ്മാണ രംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിര്‍മ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയുമാണ്.

കഴിഞ്ഞ ദിവസം നടന്ന നിര്‍മ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിന് ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മകള്‍ അവന്തികയും ഉണ്ടായിരുന്നു. വിദേശത്ത് പഠിക്കുന്ന അവന്തിക ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.

Also Read: ജന്മം നല്‍കിയവരോട് ഇങ്ങനെ ചെയ്യരുത്, വേദിയില്‍ വെച്ച് മാതാപിതാക്കളെ അപമാനിച്ച വിജയിയ്ക്ക് രൂക്ഷവിമര്‍ശനം

അതുകൊണ്ടുതന്നെ ക്യാമറ കണ്ണുകളെല്ലാം അവന്തികയ്ക്ക് പുറകെയായിരുന്നു.മകള്‍ അമ്മയെ പോലെ തന്നെ സുന്ദരിയാണെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ വന്ന കമന്റുകള്‍. അവന്തിക ഇത്രയും വളര്‍ന്നോ എന്ന് അതിശയത്തോടെ ചോദിക്കുന്നവരുമുണ്ട.

Advertisement