അന്ന് ധനുഷ്, ഇന്ന് ചേട്ടൻ സെൽവരാഘവൻ; ഇവർക്കിതെന്ത് പറ്റിയെന്ന് മനസ്സിലാകുന്നില്ലെന്ന് ആരാധകർ

212

തമിഴിലെ മിന്നും താരമാണ് ധനുഷ്. അദ്ദേഹത്തിന്റെ സഹോദരൻ സെൽവരാഘവനാകട്ടെ സംവിധായകനും. തമിഴിൽ ഈയടുത്ത് ഇറങ്ങിയ ചില സിനിമകളിൽ അദ്ദേഹം അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട്.

സിനിമ സ്‌നേഹികളെ മൊത്തം വേദനപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ധനുഷും, ഭാര്യ ഐശ്യര്യ രജനികാന്തും വേർപ്പിരിയുന്നു എന്നുള്ളത്. ഇപ്പോഴിതാ ധനുഷിന് പിന്നാലെ സെൽവരാഘവനും വിവാഹമോചനത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വരുന്നത്.

Advertisements

Also Read
ഞങ്ങളുടെ സ്വപ്‌നമാണ് അടിച്ചുടച്ചത്, സ്വന്തം കുഞ്ഞിന്റെ കയ്യും കാലും അടിച്ചുടക്കുന്ന പോലെയാണ് അയാൾ ചെയ്തത്; ഫിറോസും സജ്‌നയും പറയുന്നത് ഇങ്ങനെ

തമിഴിലെ ഹിറ്റ് സംവിധായകനായ സെൽവരാഘവൻ തന്റെ സിനിമയിലെ നായികയായ സോണിയ അഗർവാളിനെയാണ് ആദ്യം വിവാഹം ചെയ്യുന്നത്. 2006 ലായിരുന്നു വിവാഹം. പക്ഷേ അധികം വൈകാതെ തന്നെ 2010 ൽ ഇരുവരും വേർപിരിഞ്ഞു. അതിന് ശേഷമാണ് അസിസ്റ്റൻഡ് ഡയറക്ടർ ആയിരുന്ന ഗീതാജ്ഞലിയെ സെൽവരാഘവൻ വിവാഹം ചെയ്യുന്നത്.

പരസ്പരം ഇഷ്ടത്തിലായിരുന്ന താരങ്ങൾ 2011 ലാണ് വിവാഹിതരായത്. ഈ ബന്ധത്തിൽ ഇരുവർക്കും മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞായ ഋഷികേശ് ജനിക്കുന്നത്. അത്രയും സ്‌നേഹപൂർവ്വം മുന്നോട്ട് പോയിരുന്ന ബന്ധത്തിൽ വിള്ളൽ വീണതായി അഭ്യൂഹങ്ങൾ പരക്കാൻ കാരണം സെൽവരാഘവൻ കഴിഞ്ഞദിവസം പങ്കുവെച്ച ട്വീറ്റ് ആണ്.

Also Read
ആ ഒരു രാത്രിക്കൊണ്ട് അവൻ മരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷെ അവൻ അതി ജീവിച്ചു; മകനെ കുറിച്ച് കനിഹ

‘ഞാൻ ഒറ്റയ്ക്കാണ് വന്നത്. ഞാൻ ഒറ്റയ്ക്ക് തന്നെ പോകും. ഇതിനിടയിൽ എന്ത് പിന്തുണയാണ് നമുക്ക് വേണ്ടത്’, എന്നുമാണ് പുതിയ ട്വീറ്റിൽ സംവിധായകൻ കുറിച്ചിരിക്കുന്നത്.എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും സെൽവരാഘവനോ അദ്ദേഹത്തിന്റെ കുടുംബമോ പ്രതികരണവുമായി വന്നിട്ടില്ല. ചിലരുടെ കിംവദന്തികൾ മാത്രമാണ് ഇതെന്നും, അങ്ങനെയൊന്നും സംഭവിക്കല്ലെന്നും ആണ് ആരാധകർ കരുതുന്നത്.

Advertisement