ഇത് നമ്മുടെ പ്രദേശത്ത് സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ മിണ്ടാതിരിക്കുമോ? ഇത് ഒരു മതത്തെയോ രാജ്യത്തെയോ കുറിച്ചുള്ളതല്ല; പലസ്തീന്‍ ജനതയ്ക്കു പിന്തുണ അറിയിച്ച് ഗായിക മഞ്ജരി

50

പലസ്തീൻ ജനതയ്ക്കു പിന്തുണ അറിയിച്ച് ഗായിക മഞ്ജരി . ഇസ്രയേൽ, പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആണ് ഇതിൽ പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി പോസ്റ്റ് മഞ്ജരി പങ്കുവെച്ചത്. കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടങ്ങൾക്ക് മേൽ നിങ്ങൾക്ക് ഇനിയൊന്നും കെട്ടിപ്പൊക്കാൻ കഴിയില്ല എന്ന് മഞ്ജരി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Advertisements

നിരപരാധികളുടെ ഒരു തലമുറയെ മുഴുവൻ നിങ്ങൾ ഇല്ലാതാക്കി. ഇത് നിർത്തേണ്ടതുണ്ടെന്നും ഗായിക പറയുന്നു.

also read
ഒരു പെണ്ണിനൊപ്പമുള്ള ഫോട്ടോയിട്ടാല്‍ പെണ്ണുപിടി എന്ന് പറയുന്നു, ഇതിനൊക്കെ എങ്ങനെ കഴിയുന്നു, നമിച്ചു, തുറന്നടിച്ച് ഗോപി സുന്ദര്‍
ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? ഇത് നമ്മുടെ പ്രദേശത്ത് സംഭവിക്കുകയാണെങ്കിൽ നമ്മൾ മിണ്ടാതിരിക്കുമോ? ഇത് ഒരു മതത്തെയോ രാജ്യത്തെയോ കുറിച്ചുള്ളതല്ല.

ഇതാണ് മനുഷ്യത്വം. കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടങ്ങൾക്ക് മേൽ നിങ്ങൾക്ക് ഇനിയൊന്നും കെട്ടിപ്പൊക്കാൻ കഴിയില്ല. നിരപരാധികളുടെ ഒരു തലമുറയെ മുഴുവൻ നിങ്ങൾ ഇല്ലാതാക്കി. ഇത് നിർത്തേണ്ടതുണ്ട്. അവസാനിപ്പിക്കണം ഈ യുദ്ധക്കെടുതികൾ’ എന്നാണ് മഞ്ജരി കുറിച്ചിരിക്കുന്നത്.

അതേസമയം മലയാള ചലച്ചിത്രത്തിലെ ഒരു പിന്നണിഗായികയാണ് മഞ്ജരി ബാബു. 2005ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട് മഞ്ജരി.

also read
രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുണ്ട്, പഴയപോലെ നാടകത്തിന് ഇനി സമയമില്ല, വിവാഹനിശ്ചയം ആഡംബരമായി നടത്തും, മനസ്സുതുറന്ന് ദിയ കൃഷ്ണ

Advertisement