മാമന്റെ പേര് കളഞ്ഞു, നോമ്പിനാണോ ഇങ്ങനെ ചോറുവാരി കഴിക്കുന്നേ, മമ്മൂട്ടിയുടെ പെങ്ങളുടെ മകനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, താരത്തിന്റെ മറുപടി ഇങ്ങനെ

3585

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയുടെ പെങ്ങളുടെ മകന്‍ അഷ്‌കര്‍ സൗദാന്‍ ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ്. താരം ഇപ്പോള്‍ ഫോറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ രീതിയില്‍ ഒരുങ്ങുന്ന ഡിഎന്‍എയുടെ ചിത്രീകരണത്തിലാണ്.

Advertisements

ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ് അഷ്‌കര്‍. വിഷുവിന് സദ്യ കഴിച്ചതിന്റെ പേരില്‍ അഷ്‌കര്‍ സൗദാനെതിരെ വിമര്‍ശനം ഉയരുകയാണ്. നോമ്പ് കാലമായിട്ട് ഭക്ഷണം കഴിച്ചതിന്റെ പേരിലായിരുന്നു വിമര്‍ശനം.

Also Read; കല്യാണം കഴിക്കുന്നത് ഇഷ്ടമില്ല, പക്ഷേ എനിക്ക് ലൈഫില്‍ ഒരു പാര്‍ടണര്‍ വേണം, മനസ്സുതുറന്ന് ഹണി റോസ്

മാമന്റെ പേര് കളഞ്ഞുവെന്നും, നിനക്ക് നോമ്പില്ലേ എന്നും നോമ്പ് കള്ളനെന്നും പുണ്യമാസത്തിലെങ്കിലും നോമ്പെടുത്തൂടെ എന്നുമൊക്കെയായിരുന്നു അഷ്‌കറിനെതിരെ ഉയര്‍ന്ന കമന്റുകള്‍. സംഭവത്തില്‍ അഷ്‌കര്‍ മറുപടിയും നല്‍കിട്ടുണ്ട്.

സിനിമയില്‍ രാത്രി പകലും പകല്‍ രാത്രിയുമൊക്കെയായി കാണിക്കുന്ന ടെക്‌നോളജിയുണ്ടെന്നും അത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും പരിപാടി എപ്പോഴാണ് എടുത്തതെന്ന് പലരും അറിയുന്നില്ലെന്നും അഷ്‌കര്‍ വ്യക്തമാക്കി.

Also Read: ഓജസ് ഈഴവൻ എന്ന് കലാകാരന്റെ പേര്, അങ്ങനെ പേരിടുമോ എന്ന് മുകേഷ്; സ്വന്തമായി പേരിട്ടതാണല്ലേ എന്ന് നവ്യ നായർ; സോഷ്യൽമീഡിയയിൽ ചർച്ച

ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും സിനിമയില്‍ ജാതിയും മതവും രാഷ്ട്രീയവുമില്ലെന്നും അഷ്‌കര്‍ പറഞ്ഞു. അതേസമയം അഷ്‌കറിനെ അനുകൂലിച്ചും കമന്റ് ചെയ്തവരുണ്ട്.

Advertisement