കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ തിരിച്ചേല്‍പ്പിച്ചു, താലി ഊരിക്കൊടുത്ത് അന്ന് പടിയിറങ്ങി, ഇന്ന് മഞ്ജു ശക്തയായ സ്ത്രീ, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

1111

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Also Read: മാമന്റെ പേര് കളഞ്ഞു, നോമ്പിനാണോ ഇങ്ങനെ ചോറുവാരി കഴിക്കുന്നേ, മമ്മൂട്ടിയുടെ പെങ്ങളുടെ മകനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്ന് ഒത്തിരി സ്ത്രീകളുടെ ജീവിതത്തില്‍ പ്രചോദനമാണ് മഞ്ജു വാര്യര്‍. ഒരു സ്ത്രീ പുലര്‍ത്തുന്ന ഏറ്റവും മാന്യതയോടെയാണ് ആദ്യ ഭര്‍ത്താവിന്റെ ജീവിതത്തില്‍ നിന്നും മഞ്ജു പടിയിറങ്ങിയത്. വിവാദങ്ങളുണ്ടാക്കാന്‍ എളുപ്പമായിരുന്നിട്ടും ദിലീപിന്റെയും മകളുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ടായിരുന്നു മഞ്ജു സംസാരിച്ചത്.

Also Read: കല്യാണം കഴിക്കുന്നത് ഇഷ്ടമില്ല, പക്ഷേ എനിക്ക് ലൈഫില്‍ ഒരു പാര്‍ടണര്‍ വേണം, മനസ്സുതുറന്ന് ഹണി റോസ്

ഒരു രൂപ പോലും മഞ്ജു ജീവനാംശം വാങ്ങാതെ 80 കോടിയോളം വിലമതിക്കുന്ന പങ്കാളത്തമുള്ള വസ്തുവകകളെല്ലാം മഞ്ജു ദിലീപിന് തിരികെ നല്‍കി. വീണ്ടും സിനിമയില്‍ സജീവമായി. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിനന്ു, അവള്‍ക്ക് വേണ്ടി പോരാടി.

ഇപ്പോഴിതാ മഞ്ജു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രനമാണ് വൈറലാവുന്നത്. നടന് സൗബിന്‍ ഷാഹിറിനൊപ്പം നടത്തിയ ഒരു ബൈക്ക് റൈഡിന്റെ ചിത്രങ്ങളാണിത്. താന്‍ നേരിടാന്‍ തയ്യാറാവാത്ത പ്രശ്‌നങ്ങളാണ് തന്റെ പരിമിതികളാവുന്നതെന്നാണ് അതിന് മഞ്ജു നല്‍കിയ അടിക്കുറിപ്പ്.

Advertisement