Home Entertainment Celebrities

അന്ന് അമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചു, ഒത്തിരി വിഷമിപ്പിച്ചു, ഇന്ന് കുറ്റബോധം തോന്നുന്നു, താരകല്യാണിനോട് മാപ്പ് പറഞ്ഞ് സൗഭാഗ്യ

182

അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമാണ് താര കല്യാണ്‍. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

Also Read: അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ മീന അതിയായി ആഗ്രഹിച്ചു; പക്ഷേ ഒരു ഗാനരംഗത്തിൽ മാത്രമാണ് അത് സാധ്യമായത്; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

ഈ ദമ്പതികള്‍ക്ക് കൂട്ടായി സുദര്‍ശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യയും താര കല്യാണും. തന്റെ മകള്‍ അടിപൊളിയാണെന്നും ഇപ്പോള്‍ താന്‍ ഒരു അമ്മൂമ്മയാണെന്നും അതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും താര കല്യാണ്‍ പറയുന്നു.

സൗഭാഗ്യ ഇപ്പോള്‍ ഒരു അമ്മയാണ്. വളരെ ക്ഷമയുള്ള ആളാണെന്നും ഒത്തിരി കാര്യങ്ങള്‍ ഒരു അമ്മയെന്ന നിലയില്‍ സൗഭാഗ്യയില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നുവെന്നും തന്നെപ്പോലെയല്ല മകളെന്നും താന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്നും എന്നാല്‍ സൗഭാഗ്യ അവളുടെ അച്ഛനെ പോലെ സൗമ്യമായിട്ടാണ് പെരുമാറുന്നതെന്നും താര കല്യാണ്‍ പറയുന്നു.

Also Read: സുധി അവസാനമായി അഭിനയിച്ച ചിത്രം; ഡബ്ബിംഗ് പോലും പൂർത്തിയാക്കാതെ അവൻ പോയി; ഞെട്ടിപ്പോയെന്ന് നടൻ ചെമ്പിൽ അശോകൻ

അതേസമയം താന്‍ അമ്മയോട് ദേഷ്യം പ്രകടിപ്പിച്ച ഒരു സാഹചര്യത്തെ കുറിച്ച് സൗഭാഗ്യ പറയുന്നു. തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിരുന്നു. ആ സമയത്ത് താന്‍ അമ്മയോട് ദേഷ്യപ്പെട്ടിരുന്നുവെന്നും അന്ന് അമ്മയോട് ക്ഷ ചോദിക്കാന്‍ പറ്റിയില്ല, ഇ്‌പ്പോള്‍ ചോദിക്കുകയാണെന്നും സൗഭാഗ്യ പറയുന്നു.

Advertisement