സുധി അവസാനമായി അഭിനയിച്ച ചിത്രം; ഡബ്ബിംഗ് പോലും പൂർത്തിയാക്കാതെ അവൻ പോയി; ഞെട്ടിപ്പോയെന്ന് നടൻ ചെമ്പിൽ അശോകൻ

72

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. താരത്തിന്റെ വേർപാട് തീരാനോവാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊക്കെ സമ്മാനിച്ചിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ സുധിയെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ചെമ്പിൽ അശോകൻ. നിരവധി സിനിമകളിൽ സഹ വേഷങ്ങളിൽ അഭിനയിച്ച താരമാണ് ചെമ്പിൽ അശോകൻ. ഭാഗ്യ ദേവത, കയം തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തെങ്കിലും നല്ല ഒരു കഥാ പാത്രം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് അശോകൻ പറയുന്നത്. അതിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. ഈ അഭിമുഖത്തിലാണ് താരം തനിക്കൊപ്പം സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന സിനിമയിൽ അഭിനയിച്ച സുധിയെ പറ്റി പറയുന്നത്.

ALSO READ- ആദ്യ രണ്ട് വിവാഹങ്ങളും പരാജയം; മൂന്നാമത്തെ വിവാഹം 37ാം വർഷത്തിലേക്ക്; ഭർത്താവ് ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ല; ശിവചന്ദ്രനെ കുറിച്ച് നടി ലക്ഷ്മി

തങ്ങൾ ഇരുവരും ഒരുമിച്ചാണ് ആ സിനിമ ചെയ്തത്. എന്നാൽ കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. സുധി അവസാനമായി അഭിനയിച്ചത് ഒരു പക്ഷേ ഈ ചിത്രമായിരിക്കാം. വിശ്വസിക്കാനായിരുന്നില്ല അവന്റെ മ ര ണം. ഷൂട്ട് കഴിഞ്ഞെങ്കിലും ഡബ്ബിങ് ചെയ്യുന്നതിന് മുൻപ് തന്നെ അവൻ പോയി എന്ന് വിഷമത്തോടെ ചെമ്പിൽ അശോകൻ കൗമുദി ചാനലിലെ പരിപാടിയിൽ വെളിപ്പെടുത്തി.

‘ലൊക്കേഷനിൽ എല്ലാവർക്കും വലിയ ഞെട്ടൽ ആയിരുന്നു അവന്റെ വേർപാട്. ആ സിനിമയിൽ ശബ്ദം പോലും നൽകാൻ അവന് സാധിച്ചില്ല. അതിന് മുൻപ് അവൻ പോയി. വല്ലാത്തൊരു വേദന ആയിരുന്നു അവന്റെ മ ര ണം നൽകിയത്.

ALSO READ- ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഷെയിൻ നിഗത്തിന് ഉപരോധം വരുത്തിയത്; യാഥാർഥ്യം എന്തെന്ന് വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

അതേസമയം, തനിക്കും സുധി ച്ചേട്ടന്റെ കൂടെ ഒരു ഷൂട്ട് ഉണ്ടായിരുന്നുവെന്ന് അവതാരകയായ എലീനയും പറയുന്നുണ്ട്. മ ര ണം നടന്നതിന്റെ പിറ്റേ ദിവസം ആയിരുന്നു അത് പ്ലാൻ ചെയ്തിരുന്നത്. അപ്പോഴാണ് ചേട്ടൻ പോയി എന്നറിയുന്നത്. കേട്ടപ്പോ ഞെട്ടിപ്പോയി. വിശ്വസിക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസം കാണാം എന്ന് പറഞ്ഞുപോയ വ്യക്തിയാണെന്നും എലീന പറയുന്നുണ്ട്.


ഈ സമയത്ത് നമ്മൾക്ക് പ്രാർത്ഥിക്കാം അവനു വേണ്ടിയെന്നാണ് അശോകൻ പറഞ്ഞ് ആശ്വസിപ്പിക്കുന്നത്.

Advertisement