ഏഴ് ദിവസം ഉപവാസമിരുന്ന് ശ്രീദേവി; രജനികാന്തിനെ രക്ഷിച്ചത് താരത്തിന്റെ പ്രാർത്ഥനകളോ; കഥ ഇങ്ങനെ

469

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറാണ് രജനികാന്ത്. പകരം വെക്കാനില്ലാത്ത താരമാണ് അദ്ദേഹം എന്ന് പറയേണ്ടതായി വരും. രജനിസിനിമകൾ റിലീസ് ചെയ്താൽ ഉണ്ടാകുന്ന ആഘോഷങ്ങൾക്ക് തമിഴ്‌നാട്ടിൽ ഇപ്പോഴും കുറവില്ല. കണ്ടടക്ടർ ആയി വന്ന് പിന്നീട് തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറായി മാറിയ രജനികാന്തിനെ ചുറ്റി പറ്റി നിരവധി കഥകളാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

ഇപ്പോഴിതാ, രജനികാന്തിന് വേണ്ടി ശ്രീദേവി ഉപവാസമിരുന്ന കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കഥ ഇങ്ങനെ; റാണ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച അന്ന തന്നെ ആണ് അദ്ദേഹത്തിന് വയ്യാതായത്. അന്ന് ചെന്നൈയിലെ ഇസബെല്ല ആശുപത്രിയിലാണ് താരത്തെ തളർച്ചയും, ഛർദ്ദിയും കാരണം അഡ്മിറ്റാക്കിയത്.

Advertisements

Also Read
സുധി അവസാനമായി അഭിനയിച്ച ചിത്രം; ഡബ്ബിംഗ് പോലും പൂർത്തിയാക്കാതെ അവൻ പോയി; ഞെട്ടിപ്പോയെന്ന് നടൻ ചെമ്പിൽ അശോകൻ

പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടന്ന താരം ഡിസ്ചാർജ്ജ് ആയെങ്കിലുംഅടുത്ത ദിവസം തന്നെ അദ്ദേഹത്തെ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാരം കുറക്കാൻ ആയി അന്ന താരം എടുത്ത ഡയറ്റാണ് താരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. പക്ഷേ രജനിക്ക് വയ്യാതായി എന്നറിഞ്ഞ ശ്രീദേവി ഭക്ഷണം പോലും ഉപേക്ഷിച്ച് ഉപവാസം ഇരിക്കുകയാണ് ചെയ്തത്.

സായി ബാബ ഭക്തയായ ശ്രീദേവി ഏഴ് ദിവസമാണ് ഉപവാസമിരുന്നത്. പൂനെയിലെ സായ് ബാബ അമ്പലത്തിലും ശ്രീദേവി സന്ദർശനം നടത്തുകയും തന്റെ സുഹൃത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. രജനികാന്തും ശ്രീദേവിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്രുകൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

Also Read
ആദ്യ രണ്ട് വിവാഹങ്ങളും പരാജയം; മൂന്നാമത്തെ വിവാഹം 37ാം വർഷത്തിലേക്ക്; ഭർത്താവ് ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ല; ശിവചന്ദ്രനെ കുറിച്ച് നടി ലക്ഷ്മി

അതേസമയം ഒരു ഘട്ടത്തിൽ രജിനകാന്ത് മരണത്തിലേക്ക് അടുത്തുക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് പിന്നീട് തെളിഞ്ഞു.ഇപ്പോൾ ജയിലർ എന്ന രജനികാന്ത് ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Advertisement